---
title: "ചുംബനവും കുറ്റി താടിയുമാണ് പ്രധാനം; തന്റെ പുരുഷ സങ്കല്‍പ്പത്തെ കുറിച്ച്‌  തുറന്ന് പറഞ്ഞ് താരം"
english_title: "Kissing and pinching the chin are important; The actor is open about his masculine concept"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23908/kissing-and-pinching-the-chin-are-important-the-actor-is-open-about-his-masculine-concept"
published_at: "2022-02-01T23:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f96e8235afc_Untitled-1.jpg"
keywords: []
---

# ചുംബനവും കുറ്റി താടിയുമാണ് പ്രധാനം; തന്റെ പുരുഷ സങ്കല്‍പ്പത്തെ കുറിച്ച്‌  തുറന്ന് പറഞ്ഞ് താരം

> **Lead Summary:** **ബോ**ളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടന്‍ അര്‍ബ്ബാസ് ഖാനുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടിയുടെ പേര് ബോളിവുഡ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്.

## Article Content

**ബോ**ളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടന്‍ അര്‍ബ്ബാസ് ഖാനുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടിയുടെ പേര് ബോളിവുഡ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്.

ഇതിന് പിന്നാലെ തന്നെ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയായിരുന്നു. നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ ഉയര്‍ന്നപ്പോള്‍ താരങ്ങള്‍ തന്നെ പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തുകയായിരുന്നു.

ഇപ്പോഴിത സിനിമ കോളങ്ങളില്‍ വൈറല്‍ ആവുന്നത് തന്റെ ക്രഷിനെ കുറിച്ചും പുരുഷ സങ്കല്‍പത്തെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലാണ് മലൈക ഇക്കാര്യം പറഞ്ഞത്. തനിക്ക് ക്ലീന്‍ ഷേവ് ചെയ്തവരെ ഇഷ്ടമല്ലെന്നാണ് നടി പറഞ്ഞത്.

ചെറിയ താടിയുള്ള പുരഷന്മാരൊയാണ് കൂടുതല്‍ ഇഷ്ടമെന്നും തരം വ്യക്തമാക്കുന്നു. കൂടാതെ നല്ല റൊമാന്റിക്കായ നന്നായി ചുംബിക്കാന്‍ കഴിയുന്ന ആളെ ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ മോഡല്‍ മിലിന്ദ് സോമനുമായുള്ള ക്രഷിനെ കുറിച്ചും താരം പറയുന്നുണ്ട്. ഡാനിയല്‍ ക്രെയ്ഗിനോട് ഭ്രാന്തമായ പ്രണയമുണ്ടെന്നും വ്യക്തമാക്കി. കൂടാതെ ബെല്ല ഹദിദിനോടുള്ള ക്രഷിനെ കുറിച്ചും താരം പറയുന്നുണ്ട്. മലൈകയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23908/kissing-and-pinching-the-chin-are-important-the-actor-is-open-about-his-masculine-concept)