---
title: "ദിഗംബരനെ ക്യാൻവാസിലാക്കി കോട്ടയം നസീർ "
english_title: "Kottayam Nazir paints Digambaran on canvas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2390/kottayam-nazir-paints-digambaran-on-canvas"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609fa2c3cfba5_kottayam nazeer.jpg"
keywords: []
---

# ദിഗംബരനെ ക്യാൻവാസിലാക്കി കോട്ടയം നസീർ 

> **Lead Summary:** > “കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല.

## Article Content

> “കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല.

ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്. ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” ദിഗംബരനെ ക്യാൻവാസിലാക്കിയ പ്രിയ ചങ്ങാതിയ്ക്ക്  നന്ദി പറഞ്ഞ് മനോജ് കെ ജയൻ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതാണ് ഇത്.

തനിക്കായി കോട്ടയം നസീർ വരച്ചു തന്ന അതിമനോഹരമായൊരു സമ്മാനം ആരാധകര്‍ക്കായി പരിചയപ്പെടുത്തുക കൂടിയാണ് നടൻ മനോജ് കെ ജയൻ. ‘അനന്തഭദ്രം’ എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിംഗബരൻ എന്ന കഥാപാത്രത്തിന്റെ ഒരു പെയിന്റിംഗ് ആണ് നസീർ മനോജിനു സമ്മാനിച്ചിരിക്കുന്നത്.

നടൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം കവർന്ന കോട്ടയം നസീർ ഇപ്പോൾ വരകളുടെ ലോകത്താണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീർ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2390/kottayam-nazir-paints-digambaran-on-canvas)