---
title: "#shaheensiddique | പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി - സിദ്ദിഖിൻ്റെ മകൻ ഷഹീൻ "
english_title: "#police #threatened #remand #friends #father #not #produced #Son #Siddiqui"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238902/police-threatened-remand-friends-father-not-produced-son-siddiqui"
published_at: "2024-09-29T16:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f93882dd7ec_shahenn.jpg"
keywords: []
---

# #shaheensiddique | പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി - സിദ്ദിഖിൻ്റെ മകൻ ഷഹീൻ 

> **Lead Summary:** **[സു**ഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിൻ്റെ മകൻ ഷഹീൻ. പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.

## Article Content

**[സു**ഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിൻ്റെ മകൻ ഷഹീൻ. പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ല. പൊലീസ് ഭീഷണിപ്പെടുത്തിയത് ഇന്ന് രാവിലെയെന്ന് സിദ്ദിഖിൻ്റെ മകൻ പറഞ്ഞു.

അതേസമയം നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് മറൈൻ ഡ്രൈവ് കടവന്ത്ര ഭാഗങ്ങളിൽ വച്ചാണ്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇവർ പറയുന്നു.

എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് പറയുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/238902/police-threatened-remand-friends-father-not-produced-son-siddiqui)