#shantikrishna | കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു; പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും -ശാന്തി കൃഷ്ണ

#shantikrishna | കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു; പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും -ശാന്തി കൃഷ്ണ
Sep 29, 2024 02:24 PM | By Jain Rosviya

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത നിരവധി സിനിമകളും കഥാപാത്രങ്ങളും ശാന്തി കൃഷ്ണ സമ്മാനിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് മലയാള സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നിന്നിരുന്നു ശാന്തി കൃഷ്ണ.

വിവാഹ ശേഷം സിനിമയില്‍ ഇടവേളയെടുത്ത ശാന്തി കൃഷ്ണ നീണ്ട കാലത്തിന് ശേഷമാണ് തിരികെ വരുന്നത്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിച്ച സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള.

നിവിന്‍ പോളി, ലാല്‍, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. 

തന്റെ രണ്ടാം വിവാഹ മോചനത്തിന്റെ സമയത്താണ് ശാന്തി കൃഷ്ണ തിരികെ വരുന്നത്. മക്കളുടെ പിന്തുണയാണ് തിരിച്ചുവന്നതെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്.

എന്റെ മക്കള്‍ കാരണമാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. വിവാഹ മോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്നും എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടി വന്നു. മക്കള്‍ പിന്തുണച്ചു. അങ്ങനെ ഞാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഷീല ചാക്കോ ആയി.'' എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളേയാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആദ്യം ദിവസം ഷൂട്ട് ചെയ്തത് അഹാനയം ഞാനുമൊന്നിച്ചുള്ള രംഗം.

അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു എന്നാണ് താരം പറയുന്നത്. ഞാന്‍ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍ പോയാണ് വസ്ത്രം മാറുക.

സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

ആളുകള്‍ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ശാന്തി കൃഷ്ണ ചൂണ്ടിക്കാണിക്കുന്നത്. ഷൂട്ടിനു മുന്‍പേ അല്‍ത്താഫ് സലീം ഒരു വര്‍ക്ക്‌ഷോപ്പിന് ക്ഷണിച്ചിരുന്നു. അവിടെ വച്ച് എല്ലാവരേയും പരിചയപ്പെട്ടു.

ഓരോ കാര്യവും എനിക്ക് പുതുതായി തോന്നി. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഉന്മേഷമുള്ള യുവാക്കള്‍ക്കൊപ്പം ജോലി ചെയ്യാനുമായി. പിന്നേയും നല്ല കഥാപാത്രങ്ങള്‍ കിട്ടി.

മലയാളികള്‍ സ്‌നേഹത്തോടെ എന്നെ വരവേറ്റു. ചെറിയ കുട്ടികള്‍ പോലും ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നുവെന്നത് വലിയ നേട്ടമായി തോന്നുന്നുവെന്നും താരം പറയുന്നു.

പാലും പഴവും ആണ് ഒടുവില്‍ റിലീസായ ചിത്രം. കുറച്ച് തമാശയും കുസൃതിയുമുള്ള മീരാ ജാസ്മിന്റെ അമ്മ കഥാപാത്രം. ജീവിതത്തിലും അങ്ങനെയാണെന്നും താരം പറയുന്നു.

പുതിയ റിലീസുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സൗബിനുമൊന്നിച്ചുള്ള മച്ചാന്റെ മാലാഖ റിലീസിനൊരുങ്ങുന്നു. മുഹാഷിന്‍ സംവിധാനം ചെയ്യുന്ന വള എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

വിജയരാഘവനും ഞാനും ജോഡികളായെത്തുന്നു. ധ്യാനം ഈ സിനിമയുടെ ഭാഗമാണ്. ഇതില്‍ അമ്മ കഥാപാത്രമല്ലെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു.

#shantikrishna #says #about #her #comeback #changes #noticed #filmmaking

Next TV

Related Stories
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

Nov 24, 2024 05:57 PM

#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

‘മാർക്കോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആലാപനത്തിൽ നിന്നും ഡബ്സിയെ...

Read More >>
#GuinnessPakru  | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

Nov 24, 2024 04:02 PM

#GuinnessPakru | ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത് - ഗിന്നസ് പക്രു

എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച്...

Read More >>
#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ്

Nov 24, 2024 12:31 PM

#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ്...

Read More >>
#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല...  -ഐശ്വര്യ ലക്ഷ്മി

Nov 24, 2024 07:36 AM

#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല... -ഐശ്വര്യ ലക്ഷ്മി

കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ...

Read More >>
Top Stories










News Roundup