---
title: "#Bougainvillea | 'ചിങ്ങമാസം വന്നുചേർന്നാൽ' ഡാൻസിലെ ജ്യോതിർമയിയാണോ ഇത്, ചാക്കോച്ചൻ ആറാടുകയാണ്  'സ്തുതി' ഗാനത്തെ കുറിച്ച് ആരാധകർ"
english_title: "#Jyotirmayi #dance #Cingamasam #Vandicheral  #fans #singing #about #Stuti #song#new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238808/-Jyotirmayi-dance-Cingamasam-Vandicheral-fans-singing-about-Stuti-song-new"
published_at: "2024-09-29T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8e59d7bf8e_Untitled-1_copy.jpg"
keywords: []
---

# #Bougainvillea | 'ചിങ്ങമാസം വന്നുചേർന്നാൽ' ഡാൻസിലെ ജ്യോതിർമയിയാണോ ഇത്, ചാക്കോച്ചൻ ആറാടുകയാണ്  'സ്തുതി' ഗാനത്തെ കുറിച്ച് ആരാധകർ

> **Lead Summary:** **[**മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍‍വില്ല'. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.

## Article Content

**[**മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍‍വില്ല'. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.

ഒപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഉണ്ട്. ഇതുവരെ പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം വെറിട്ടൊരു പ്രമേയമാണ് ബോഗയ്ന്‍‍വില്ല സമ്മാനിക്കുക എന്ന് ഉറപ്പാണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരമാണ് ജ്യോതിർമായി. ഒരിടവേളയ്ക്ക് ശേഷം അഭിനയ രം​ഗത്ത് തിരിച്ചെത്തുന്ന താരത്തിന്റെ ബോഗയ്ന്‍‍വില്ല ലുക്ക് ഏറെ ശ്രദ്ധനേടുകയാണ്.

[A post shared by Suraj Unnikrishnan (@suraj__unnikrishnan)](https://www.instagram.com/reel/DAaj1snpP2u/?utm_source=ig_embed&utm_campaign=loading)

മുടി പറ്റേ വെട്ടി, മാസ് ലുക്കിലാണ് അടുത്തിടെ പുറത്തിറങ്ങിയ 'സ്തുതി' ​ഗാനത്തിൽ ജ്യോതിർമയി എത്തിയത്. ഒപ്പം ചടുലമായ നൃത്തവും കുഞ്ചാക്കോ ബോബനൊപ്പം ​ഗാനരം​ഗത്ത് നടി കാഴ്ചവച്ചിട്ടുണ്ട്.

> പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. "എന്നാലും ചിങ്ങമാസം വന്നു ചേർന്നാൽ ഡാൻസ് കളിച്ച ജ്യോതിർമയി തന്നെയാണോ ഇത്. എന്തൊരു മാറ്റം, ജ്യോതിർമായി ആറാടുകയാണ് സുഹൃത്തുക്കളെ, ചാക്കോച്ഛന്റെ വെടിച്ചില്ല് ഡാൻസ്, ഇതുപോലെ ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ടിട്ട് എത്ര നാളായി.

> മലയാള സിനിമ ശരിക്കും ഈ മനുഷ്യന്റെ ഡാൻസ് ചെയ്യാനുള്ള കഴിവ് ഉപയോഗിക്കുന്നില്ല, ഡാൻസിൽ ഇപ്പോഴും ചാക്കോച്ചനെ അടിക്കാൻ മോളിവുഡിൽ ആരുമില്ല", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/238808/-Jyotirmayi-dance-Cingamasam-Vandicheral-fans-singing-about-Stuti-song-new)