---
title: "#BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്"
english_title: "#LuqmanAwaranBinuPappu #film #BombayPositive  #first #look #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238692/luqmanawaranbinupappu-film-bombaypositive-first-look-out"
published_at: "2024-09-28T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7dfa2020a5_Untitled-1_copy.jpg"
keywords: []
---

# #BombayPositive  |  ലുക്മാൻ അവറാൻ-ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

> **Lead Summary:** **[ഓപ്പറേഷൻ **ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

## Article Content

**[ഓപ്പറേഷൻ **ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ ഹരീഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്.

കഥ രചിച്ചിരിക്കുന്നത് അജിത്. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്‌ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക.

ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായത് ജൂൺ അവസാന വാരമാണ്. ഛായാഗ്രഹണം വി കെ പ്രദീപ്, സംഗീത സംവിധാനം രഞ്ജിൻ രാജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/238692/luqmanawaranbinupappu-film-bombaypositive-first-look-out)