---
title: "നിന്റെ തന്ത ആണോ ആരാധകന്‍ ;അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന് താരം "
english_title: "Yours is a fan, not a bro. Ask your mother and she will tell you who this is"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2386/yours-is-a-fan-not-a-bro-ask-your-mother-and-she-will-tell-you-who-this-is"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609f734e63102_pearly.jpg"
keywords: []
---

# നിന്റെ തന്ത ആണോ ആരാധകന്‍ ;അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന് താരം 

> **Lead Summary:** ചലച്ചിത്ര-സീരിയൽ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവരിടുന്ന പോസ്റ്റുകൾക്ക് അവഹേളനപരമായി കമന്റ് ചെയ്യുന്നത് സൈബർ ബുള്ളിയിങ്ങിന്റെ ഒരു പ്രധാന ദൂഷ്യവശമായി മാറിയിരിക്കുകയാണ്. നിർദ്ദോഷകരമായ ചിത്രങ്ങൾക്കും മറ്റുമാണ് പലരും ഈ രീതിയിലെ അനാവശ്യ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ആക്രമണം നേരിട്ടിരിക്കുന്നത് നടൻ ശ്രീനിഷ് അരവിന്ദ് ആണ്.

## Article Content

ചലച്ചിത്ര-സീരിയൽ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവരിടുന്ന പോസ്റ്റുകൾക്ക് അവഹേളനപരമായി കമന്റ് ചെയ്യുന്നത് സൈബർ ബുള്ളിയിങ്ങിന്റെ ഒരു പ്രധാന ദൂഷ്യവശമായി മാറിയിരിക്കുകയാണ്. നിർദ്ദോഷകരമായ ചിത്രങ്ങൾക്കും മറ്റുമാണ് പലരും ഈ രീതിയിലെ അനാവശ്യ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ആക്രമണം നേരിട്ടിരിക്കുന്നത് നടൻ ശ്രീനിഷ് അരവിന്ദ് ആണ്.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു സീരിയല്‍ താരമാണ് ശ്രീനിഷ് അരവിന്ദ്.ബിഗ്‌ ബോസിലൂടെ പ്രണയത്തിലായി വിവാഹിതരായ പേളി ശ്രീനിഷ് ദമ്പതികള്‍  പ്രേക്ഷകര്‍കരുടെ ഇഷ്ട്ടതാരങ്ങള്‍ ആണ്.ഇരുവരുടെയും ജീവിതത്തിലെ ഓരോ നിമിഷവും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ശ്രീനിഷ് തന്റെ ഇന്സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മോശമായ കമന്റ്‌ ആണ് ആരാധകന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.ഒരു പ്രതിമയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'ആളെ മനസ്സിലായോ' എന്ന് ക്യാപ്‌ഷൻ കൊടുത്തതിനാണ് ഈ പ്രതികരണം.'നിന്റെ തന്ത ആണോ' എന്നാണ് ചിത്രത്തിന് വന്ന കമന്റ്.

അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്' എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ഈ കമന്റിന് നിരവധിപ്പേർ ലൈക് ചെയ്തു. പക്ഷെ കമന്റ് പാസാക്കിയ ആൾ ഇതിനു പ്രതികരിച്ചിട്ടുണ്ട്.ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്' എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി!

### Related Links & Sources
- [Original Story Source](https://moviemax.in/news/2386/yours-is-a-fan-not-a-bro-ask-your-mother-and-she-will-tell-you-who-this-is)