---
title: "ശരീര സങ്കല്പങ്ങളെപ്പറ്റി മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര"
english_title: "Priyanka Chopra opens her mind to body concepts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2385/priyanka-chopra-opens-her-mind-to-body-concepts"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609f6c88e4ec3_priyanka.jpg"
keywords: []
---

# ശരീര സങ്കല്പങ്ങളെപ്പറ്റി മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര

> **Lead Summary:** തന്റെതായ നിലപാട് കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മികച്ച റോളുകള്‍ക്ക് ശേഷം ഹോളിവുഡിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ തന്റെ ശരീര സങ്കല്‍പ്പങ്ങളെപ്പറ്റി പ്രിയങ്ക നടത്തിയ ചില പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യാഹു ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ്സ് തുറന്നത്.

## Article Content

തന്റെതായ നിലപാട് കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മികച്ച റോളുകള്‍ക്ക് ശേഷം ഹോളിവുഡിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ തന്റെ ശരീര സങ്കല്‍പ്പങ്ങളെപ്പറ്റി പ്രിയങ്ക നടത്തിയ ചില പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യാഹു ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ്സ് തുറന്നത്.

കാലങ്ങള്‍ കഴിയുന്തോറും തന്റെ ശരീരത്തിന് മാറ്റങ്ങള്‍ വരികയാണെന്നും അത് പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. യാതൊരു വിഷമവും അക്കാര്യത്തില്‍ ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.‘എന്നെ ഒരിക്കലും ഇതൊന്നും ബാധിക്കില്ലെന്ന് ഞാന്‍ കള്ളം പറയുന്നില്ല. പ്രായം കൂടുന്തോറും എന്റെ ശരീരത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. എനിക്ക് മാത്രമല്ല. എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണത്. ഇത് വളരെ നോര്‍മലായ കാര്യമാണെന്ന് കരുതി സ്വീകരിക്കാനുള്ള ഒരു മനസ്സാണ് വേണ്ടത്. ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ് മറ്റുള്ളവര്‍ക്ക് മുന്നിലെത്തുന്നത് എന്ന ബോധ്യം സ്വയമുണ്ടാക്കണം. അല്ലാതെ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ ശരീരം ഇങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല,’ പ്രിയങ്ക പറഞ്ഞു.

ഇത്തരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വയം ആത്മവിശ്വാസമുണ്ടാക്കിയെടുത്താല്‍ മാത്രം മതിയെന്നും പ്രിയങ്ക പറഞ്ഞു. ഓരോ ദിവസവും തന്നിലേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്രമാത്രം പ്രാപ്തയാണ്, എന്താണ് എന്റെ ലക്ഷ്യം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ ലുക്ക്‌സിന് പ്രാധാന്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2385/priyanka-chopra-opens-her-mind-to-body-concepts)