#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ് '-അമൃത സുരേഷ്

#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ്  '-അമൃത സുരേഷ്
2024-09-27T14:36:00 | By ShafnaSherin

(moviemax.in)അമൃത സുരേഷും ബാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. അമൃത സുരേഷും ബാലയും 2019ലാണ് ഡിവോഴ്‍സായത്. മകള്‍ അവന്തികയെ തുടര്‍ന്ന് കാണാൻ തന്നെ അമൃത സുരേഷ് അനുവദിക്കാറില്ലെന്ന് നേരത്തെ സിനിമാ നടൻ ബാല ആരോപിച്ചിരുന്നു.

അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ അവന്തിക ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി.

അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു അവന്തിക വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു.

അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. വിഷയത്തില്‍ അമൃതയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തിയത്.


ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു അമൃത സുരേഷ്. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരി അഭിരാമിയുമുള്ള ചെറിയ കുടുബമാണ് എന്റേത്.

പിറന്നാളായിരുന്നു അവന്തികയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിക്കുന്നു അമൃത.

മകള്‍ വലുതായി. മകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടാണ് അവള്‍ സ്വന്തം നിലയില്‍ വീഡിയോ ചെയ്‍തത്. എന്താണ് അവന്തിക പറയുന്നത് എന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നില്ല.

പിന്നാലെ അവന്തികയ്‍ക്ക് എതിരെ ബാല വീഡിയോ ചെയ്‍തു. അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. മകളെ ഞാൻ ബ്രെയിൻവാഷ് ചെയ്‍തിട്ടില്ല. കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് ബാല കൊണ്ടുപോയത്.

അതെല്ലാം എന്റെ മകള്‍ അനുഭവിച്ചതാണ്. ആള്‍ക്കാര്‍ കണ്ട രംഗങ്ങളാണ് അതൊക്കെയെന്നും പറയുന്നു അമൃത. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ ബാല വിവാഹം ചെയ്‍തത്. ബാല ചേട്ടൻ തനിക്ക് മുമ്പൊരാളെ വിവാഹം ചെയ്‍തിരുന്നു.

നിശ്ചയം കഴിഞ്ഞാണ് താൻ അതറിയുന്നത്. അച്ഛനും അമ്മയും തന്നോട് ആ വിവാഹത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്‍തു. ഞാൻ തയ്യാറായില്ല. ഉപദ്രവം സഹിക്കാതായപ്പോഴാണ് താൻ പോയത്. കോടികള്‍ എടുത്തുകൊണ്ടല്ല താൻ വന്നത്.

മകളെ ഇനിയും ദ്രോഹിക്കാൻ പോകരുത്. ജീവിച്ചു പോകാൻ തന്നെ അനുവദിക്കണമെന്നും പറയുന്നു അമൃത സുരേഷ്. ഞാൻ എന്ത് തെറ്റാണ് ചെയ്‍ത്. ഒരാളെ സ്‍നേഹിച്ചു. വിവാഹം കഴിച്ചു. അതിനുശേഷം ചോര തുപ്പി വീട്ടില്‍ താൻ കിടന്നിട്ടുണ്ടെന്നും അമൃത സുരേഷ് വെളിപ്പെടുത്തുന്നു.

Content Highlight: #Wedding #18 #days #spitting #blood #abuse #much #bear #AmritaSuresh

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup