---
title: "#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല"
english_title: "#actor #bala #reaction #about #daughter #Pappu #revelation #about #their #family #issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238431/actor-bala-reaction-about-daughter-pappu-revelation-about-their-family-issue"
published_at: "2024-09-27T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f65efa609bc_bala.jpg"
keywords: []
---

# #bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

> **Lead Summary:** നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള ദാമ്പത്യജീവിതം വര്‍ഷങ്ങള്‍ക്കു മുന്‍പേ അവസാനിപ്പിച്ചതാണ്. എന്നാല്‍ മകളുടെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുന്നത് പതിവാണ്.

## Article Content

നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള ദാമ്പത്യജീവിതം വര്‍ഷങ്ങള്‍ക്കു മുന്‍പേ അവസാനിപ്പിച്ചതാണ്. എന്നാല്‍ മകളുടെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുന്നത് പതിവാണ്.

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു. 

എന്നാല്‍ പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊക്കെ സത്യമല്ലെന്നും ഇനി അച്ഛനുമായി യാതൊരു ബന്ധത്തിനും താല്പര്യമില്ലെന്നും തുടങ്ങി ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്ത് വന്നിരുന്നു.

മകളുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്റെ വേദന പങ്കുവെക്കുകയാണ് നടന്‍ ബാല.

'പാപ്പു സംസാരിച്ച വീഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യമായി പോസിറ്റീവ് ആയ ഒരു കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞു. നന്ദി.

നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. പെണ്കുഞ്ഞുങ്ങളോട് തര്‍ക്കിക്കുന്ന ആരും ഒരു ആണല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

രണ്ടോ മൂന്നോ വയസ്സില്‍ ആണ് പാപ്പു എന്നെ വിട്ടു പോകുന്നത്. എന്നെ വിട്ട് അകന്നുപോയി. അപ്പോള്‍ ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നത് എങ്ങനെ ആണ്.

ഒരിക്കലും ഞാന്‍ ഇത് തര്‍ക്കിക്കാന്‍ വേണ്ടി പറയുന്നത് അല്ല. അഞ്ചുദിവസം വീട്ടില്‍ ഇരുന്നു ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നതും കേട്ടു.

പാപ്പു ഞാന്‍ തര്‍ക്കിക്കാന്‍ ഇല്ല. വാദിച്ചു ജയിക്കാനും ഞാനില്ല. നിന്റെ വീഡിയോ മുഴുവനും ഞാന്‍ കേട്ടു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെങ്കില്‍ ദയവായി എന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്ന് പറഞ്ഞു.

ഞാന്‍ കരുതി പാപ്പു, ഞാനും നിന്റെ കുടുംബമാണെന്ന്. ഞാന്‍ നിനക്ക് അന്യനായി പോയി. പക്ഷേ ഒരു വാക്ക്, ഞാന്‍ ആശുപത്രയില്‍ കിടന്നപ്പോള്‍ നീ വന്നതു കൊണ്ടാണ് ജീവിതത്തിലേക്ക് തിരികേ വന്നതെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ നിന്നെ നിര്‍ബന്ധിച്ചത് കൊണ്ടാണ് നീ വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് അന്നേ പറഞ്ഞെിരുന്നു എങ്കില്‍ അപ്പ ഇവിടെ ഇരിക്കില്ലായിരുന്നു.

നീ എനിക്ക് ദൈവം ആണെടാ കണ്ണാ. ഇനി മുതല്‍ അപ്പ ഇല്ല. അപ്പ വരില്ല ഒന്നിനും. നീ നന്നായി വളരണം, നന്നായി പഠിക്കണം, നീ എന്റെ ദൈവമാടാ കണ്ണാ... ദൈവം അനുഗ്രഹക്കട്ടെ' - എന്നുമാണ് മകളോടായി ബാല പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/238431/actor-bala-reaction-about-daughter-pappu-revelation-about-their-family-issue)