#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക
2024-09-27T11:32:00 | By ShafnaSherin

(moviemax.in)നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും വിവാഹമോചിതരായിട്ട് വർഷങ്ങൾ ഏറെയായി.

അതിനുശേഷം ബാല ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തു. ​അമൃത സുരേഷ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു. ഇരുപതുകളിലേക്ക് കടക്കുന്ന സമയത്താണ് അമൃത ബാലയെ വിവാഹം ചെയ്യുന്നത്.

വൈകാതെ ഇരുവർക്കും കുഞ്ഞും പിറന്നു.പിന്നീട് ഒത്തുപോകാൻ പറ്റാത്ത സാഹചര്യം വന്നതുകൊണ്ടാണ് അമൃത ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയത്. അതോടെ പെൺ കുഞ്ഞിന്റെ സംരക്ഷണ ചുമതല അമൃതയ്ക്ക് ലഭിച്ചു.

എന്നാൽ പിന്നീട് പലപ്പോഴായി നൽകിയിട്ടുള്ള അഭിമുഖത്തിൽ ബാല അമൃതയേയും കുടുംബത്തെയും വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് സംസാരിക്കാറുള്ളത്.

കുഞ്ഞിനെ കാണാൻ പോലും അനുവദിക്കാതെ അമൃത പിടിച്ചുവെച്ചിരിക്കുന്നവെന്ന തരത്തിലാണ് ബാല പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. നിരന്തരമായി തന്റെ അമ്മയേയും കുടുംബത്തേയും കുറ്റപ്പെടുത്തി അച്ഛൻ ബാലയുടെ വീഡിയോയും സോഷ്യൽമീഡിയ പോസ്റ്റും വരാൻ തുടങ്ങിയതോടെ ബാലയുടെയും അമൃതയുടെയും മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക തന്നെ പ്രതികരിച്ച് എത്തി.

അച്ഛൻ എന്ന രീതിയിൽ സ്നേഹം തരാത്ത വ്യക്തിയാണ് ബാലയെന്നും താനും അമ്മയും അച്ഛനിൽ നിന്നും ഒരുപാട് ഉപദ്രവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അച്ഛന്റെ മുഖം പോലും കാണാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അവന്തിക സ്വന്തം ഇൻസ്റ്റ​ഗ്രം പേജിൽ പങ്കിട്ട വീ‍ഡിയോയിൽ പറഞ്ഞത്.

ആദ്യമായാണ് ബാല-അമൃത വിഷയത്തിൽ മകൾ പ്രതികരിക്കുന്നത്. അച്ഛന്റെ മുഖം എനിക്ക് കാണണ്ട. സംസാരിക്കാനും താത്പര്യമില്ല.എന്നെ മിസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും ഒന്ന് വിളിച്ചിട്ടുണ്ടോ... പോട്ടെ വിളികണ്ട എന്റെ അഡ്രസിലേക്ക് ഒരു കത്ത് അല്ലെങ്കിൽ ഒരു ഗിഫ്റ്റ്‌ അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

ഒറ്റ സാധനം പോലും ഇല്ല. വയ്യാതെ ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ അച്ഛനോട് ലാപ്പും ഡോറ ഡോളിനേയും ചോദിച്ചെന്ന് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. ഞാൻ എന്തിനാണ് ചോദിക്കുന്നത് അതൊക്കെ. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട.ഞാൻ അങ്ങനെ ഒരു സാധനം പോലും ചോദിച്ചിട്ടില്ല. അവിടെ പോയത് തന്നെ അമ്മ പറഞ്ഞിട്ടാണ്. എനിക്ക് പോകാനോ കാണാനോ താത്പര്യമില്ലായിരുന്നു.

എന്നേയും അമ്മമ്മയേയും ആന്റിയേയും അമ്മയേയും ഇനിയെങ്കിലും വെറുതെ വിടണം. ഞാൻ ഇവിടെ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നാണ് അവന്തിക വീഡിയോയിൽ പറഞ്ഞത്.

വീഡിയോ വൈറലായതോടെ അവന്തികയെ ആശ്വസിപ്പിച്ച് അമൃതയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരും ആരാധകരുമെത്തി. ​ഗോപി സുന്ദർ അടക്കമുള്ളവർ അവന്തികയുടെ വീഡിയോ ലൈക്ക് ചെയ്ത് എത്തിയിരുന്നു.

പിള്ള മനസിൽ കള്ളം ഇല്ലെന്നും ആ കുഞ്ഞ് ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്നുമാണ് കമന്റുകൾ ഏറെയും. പാപ്പു ഈ വീഡിയോയുമായി വന്നതിൽ വളരെ സന്തോഷം. എനിക്കും ഏകദേശം പാപ്പുവിന്റെ പ്രായമുള്ള ഒരു മകളുണ്ട്. അതിനാൽ ഈ വാക്കുകൾ പാപ്പുവിന്റെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് ഞാൻ മനസിലാക്കുന്നു.

എല്ലാവരോടും എപ്പോഴും ദയ കാണിക്കുകയും നിങ്ങളുടെ മുത്തശ്ശിയേയും അമ്മയേയും അമ്മായിയേയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് ഒരാൾ പാപ്പുവിനെ ആശ്വസിപ്പിച്ച് കുറിച്ചത്.

അമൃതയോട് പല കാര്യത്തിലും ദേഷ്യം തോന്നിട്ടുണ്ട്. പ്രത്യേകിച്ച് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള വിഷയത്തിൽ. പക്ഷെ ഈ കുഞ്ഞിന്റെ സംസാരം കേട്ടപ്പോൾ നിങ്ങളോടുള്ള ദേഷ്യം പോയി ബഹുമാനം തോന്നുന്നു.

ആ കുഞ്ഞിനെ നന്നായി നോക്കൂ.ഇനിയെങ്കിലും കേരളത്തിലെ ആളുകൾ കാര്യങ്ങൾ മനസിലാക്കി ആ കുഞ്ഞിനേയും കുടുംബത്തേയും വെറുതെ വിടൂ, ബാല നല്ലൊരു നടനാണെന്ന് പാപ്പുവിന്റെ വീഡിയോ കണ്ടതോടെ മനസിലായി എന്നിങ്ങനെയുമെല്ലാം കമന്റുകളുണ്ട്. മകൾക്ക് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ താൻ അനുഭവിച്ച പീഡനങ്ങൾ ആദ്യമായി വെളിപ്പെടുത്തി അമൃതയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Content Highlight: #least #let #go #have #no #desire #go #see #Avantika

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup