---
title: "ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല;അനാര്‍ക്കലി  മരയ്ക്കാര്‍ "
english_title: "Never bothered about cyber attacks; Anarkali Maraikars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2384/never-bothered-about-cyber-attacks-anarkali-maraikars"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609f69c76d233_anarkkali.jpg"
keywords: []
---

# ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല;അനാര്‍ക്കലി  മരയ്ക്കാര്‍ 

> **Lead Summary:** നമ്പർ 1 സ്നേഹതീരാം ബാംഗ്ലൂർ നോർത്ത് ഫിലിം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍.വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനാര്‍ക്കലി മരയ്ക്കാര്‍.

## Article Content

നമ്പർ 1 സ്നേഹതീരാം ബാംഗ്ലൂർ നോർത്ത് ഫിലിം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍.വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനാര്‍ക്കലി മരയ്ക്കാര്‍.

ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മോര്‍ണിംഗ് റിപ്പോര്‍ട്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും. അനാര്‍ക്കലി വ്യകതമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2384/never-bothered-about-cyber-attacks-anarkali-maraikars)