---
title: "മർലിൻ മൺറോയും ഞാനും;മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി   നസ്രിയ"
english_title: "Marilyn Monroe and I; Nazriya draws Marilyn Monroe on a canvas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2383/marilyn-monroe-and-i-nazriya-draws-marilyn-monroe-on-a-canvas"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609f65f04bdcd_work.jpg"
keywords: []
---

# മർലിൻ മൺറോയും ഞാനും;മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി   നസ്രിയ

> **Lead Summary:** > വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി അതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയ. “മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവെച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.നസ്രിയയുടെ മർലിൻ മൺറോ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം കണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ദുൽഖറിന്റെ ഭാര്യ അമാൽ സൽമാൻ ഉൾപ്പടെ ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. “ഇനി വേറെ കളർ കോംബോ നോക്കൂ” എന്നായിരുന്നു അമാലിന്റെ കമന്റ്. നസ്രിയ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ്. ഇടക്ക് തന്റെ മേക്കോവർ ചിത്രങ്ങളൊക്കെ ആയി നസ്രിയ എത്താറുണ്ട്.

## Article Content

> വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി അതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയ. “മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവെച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.നസ്രിയയുടെ മർലിൻ മൺറോ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം കണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ദുൽഖറിന്റെ ഭാര്യ അമാൽ സൽമാൻ ഉൾപ്പടെ ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. “ഇനി വേറെ കളർ കോംബോ നോക്കൂ” എന്നായിരുന്നു അമാലിന്റെ കമന്റ്. നസ്രിയ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ്. ഇടക്ക് തന്റെ മേക്കോവർ ചിത്രങ്ങളൊക്കെ ആയി നസ്രിയ എത്താറുണ്ട്.

കൂടുതൽ നേരം വീടിനുള്ളിൽ തന്നെ ആകുമ്പോൾ പല പരീക്ഷങ്ങളിലേക്കും കളികളിലേക്കും ഓരോരുത്തരും കടക്കും.കഴിഞ്ഞ ലോക്ക്ഡൗൺ കാലവും അതെ പോലെ ആയിരുന്നു.താരങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല എന്ന് കാണിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയയും.

ബട്ടണുകളും മുത്തുകളും ഉള്ള ഒരു ഡിഐവൈ കിറ്റ് ഉപയോഗിച്ചാണ് നസ്രിയ ഇത് നിർമിച്ചിരിക്കുന്നത്. ഇത് വാങ്ങുമ്പോൾ ഇതിനോട് ഒപ്പം ലഭിക്കുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇത് ഒരുക്കുക. വ്യത്യസ്ത കളറുകളിലുള്ള ബട്ടണുകളും മുത്തുകളും കൃത്യമായ കളർ കോമ്പിനേഷനോട് കൂടി അറേഞ്ച് ചെയ്യുമ്പോൾ മനോഹരമായ ഒരു ക്യാനവാസ് ചിത്രം ലഭിക്കും. വിവിധ കളറുകൾ ഇതിൽ മാറ്റി ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2383/marilyn-monroe-and-i-nazriya-draws-marilyn-monroe-on-a-canvas)