---
title: "#Diyakrishna | 'അത് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ആണ് അശ്വിനോട് ചോദിച്ചത്!' പക്ഷെ, .അശ്വിന്‍...'; തുറന്ന് പറഞ്ഞ് ദിയ"
english_title: "#asked #Ashwin #could #But #Ashwin #Diya #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/238185/asked-ashwin-could-but-ashwin-diya-said-openly"
published_at: "2024-09-26T12:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f50664d7a09_Untitled-1_copy.jpg"
keywords: []
---

# #Diyakrishna | 'അത് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ആണ് അശ്വിനോട് ചോദിച്ചത്!' പക്ഷെ, .അശ്വിന്‍...'; തുറന്ന് പറഞ്ഞ് ദിയ

> **Lead Summary:** [സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്.

## Article Content

[സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്.

വിവാഹത്തിനുശേഷം ഇരുവരും ബാലിയിലേക്ക് ഹണിമൂണ്‍ യാത്ര പോയിരുന്നു. കൃഷ്ണ കുമാറും കുടുംബവും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഇപ്പോഴിതാ അശ്വിനുമായുള്ള പ്രണയകഥ പറയുകയാണ് ദിയ. വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് നൈറ്റിനിടെയാണ് അശ്വിനെ കുറിച്ച് ദിയ സംസാരിക്കുന്നത്. തന്നെയൊന്ന് പ്രേമിക്കാന്‍ പറ്റുമോ എന്ന് താന്‍ അശ്വിനോട് ചോദിക്കുകയായിരുന്നെന്നും അശ്വിന്‍ യെസ് പറയുകയായിരുന്നെന്നും വീഡിയോയില്‍ ദിയ പറയുന്നു. 

[A post shared by Decor Lab Events (@decorlabevents)](https://www.instagram.com/reel/DAV2ilrSh8d/?utm_source=ig_embed&utm_campaign=loading)

'എന്റെ വീട്ടിലെ എല്ലാവരും ഓരോ കാര്യങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും വളരയേധികം ആലോചിക്കും. പക്ഷേ ഞാന്‍ അങ്ങനെയല്ല. എന്റെ പങ്കാളി എപ്പോഴും എന്നോട് വിശ്വസ്തത കാണിക്കണം എന്നതായിരുന്നു എന്റെ ആവശ്യം.

എന്നേക്കാള്‍ ഉയരമുണ്ടാകണമെന്നും എനിക്കുള്ള നല്ല ഗുണങ്ങള്‍ എന്റെ പങ്കാളിക്കുമുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ വളരേയധികം സത്യസന്ധയാണ്. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് നേരിട്ട് തുറന്ന് പറയും.അത് ഞാന്‍ എന്റെ പങ്കാളിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അശ്വിനും അങ്ങനെ തന്നെയാണ്. ഇതുപോലൊരു പങ്കാളിയെ എനിക്ക് ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അശ്വിന്‍ എന്റെ മുഖത്തു നോക്കി പറയും.

പിന്നീട് ഞങ്ങള്‍ അക്കാര്യത്തില്‍ വഴക്ക് കൂടും. അശ്വിന്‍ തന്നെ ആ വഴക്ക് അവസാനിപ്പിക്കും. അതോടെ ആ പ്രശ്‌നം തീരും. എനിക്കെന്താണോ വേണ്ടത് അത് ഞാന്‍ അശ്വിനില്‍ കണ്ടു. 'എന്നെ ഒന്ന് പ്രേമിക്കാന്‍ പറ്റോ?' എന്ന് ഞാന്‍ അശ്വിനോട് ചോദിച്ചു.

യെസ് പറഞ്ഞ അശ്വിന്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങി.'- വീഡിയോയില്‍ ദിയ പറയുന്നു.


തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ദിയയുടെ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ദിയയും അശ്വിനും. ഒരുമിച്ചുള്ള യാത്രകളുടേയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/238185/asked-ashwin-could-but-ashwin-diya-said-openly)