നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മുൻപിലേക്ക് എത്തിയ ഉണ്ണി അച്ഛന്റെ (രാജന്‍ പി ദേവ് ) ലേബലിൽ നിന്നും മാറി അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടൻ ആണ് .എന്നാല്‍ ദാമ്പത്യത്തിന്റെ പടവുകൾ ചവിട്ടി തുടങ്ങിയിട്ട് രണ്ടുവർഷം ആകും മുൻപേ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തു.കാരണം അന്വേഷിച്ചുകൊണ്ടുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ മരണം പുറംലോകം അറിയുന്നത്,.ഭര്‍തൃ പീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ വീട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത് എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

ഉണ്ണി പി ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നെന്നും സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്ത് വിടുകയും ചെയ്തതാണ്.
പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയെ തുടര്‍ന്ന് സഹോദരൻ ആണ് പോലീസിൽ പരാതി നൽകിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രിയങ്കയുടെ മരണശേഷം ഇരുവരുടെയും വിവാഹ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. എന്തോരം സ്വപ്നങ്ങളുമായിട്ടാകാം ആ കുട്ടി വിവാഹ ജീവിതത്തിലേക്ക് കടന്നതെന്നാണ് അധികം ആളുകളും കമന്റ് ചെയ്യുന്നത്.എന്തിനാ മോളെ നീ ഈ കടും കൈ ചെയ്തത്. കുറെ ഏറെ സ്വപ്നങ്ങളും കൊണ്ടാല്ലേ ഒരു ഫാമിലി ജീവിതത്തിലേക്ക് ആ പെൺകുട്ടി കാലെടുത്തു വച്ചിട്ടുണ്ടാവുക..എന്തിനാ ആ പെൺകൊച്ചു ജീവനൊടുക്കിയേ? എന്തിനാ നല്ലൊരു പെൺകുട്ടിയെ മരണത്തിന് വിട്ടുകൊടുത്തത്. എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ ആണ് ആരാധകർ വൈറൽ വീഡിയോയ്ക്ക് നൽകുന്നത്.\
Content Highlight: Priyanka's brother's video released

































