---
title: "#seemagnair | 'വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്, പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ്'...; തുറന്ന് പറഞ്ഞ് സീമ "
english_title: "#seemagnair #reacts #netizen #who #attacks #her #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237736/seemagnair-reacts-netizen-who-attacks-her-socialmedia"
published_at: "2024-09-24T15:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f28c65c0a7a_seema.jpg"
keywords: []
---

# #seemagnair | 'വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്, പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ്'...; തുറന്ന് പറഞ്ഞ് സീമ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സീമ ജി നായർ. അഭിനയത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നതിനാൽ പലപ്പോഴും സോഷ്യൽ മീഡിയ സാന്നിധ്യം സീമ ജി നായർക്ക് ആവശ്യമായിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി പേർക്ക് സീമ ജി നായർ സഹായങ്ങൾ എത്തിച്ചു.

## Article Content

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സീമ ജി നായർ. അഭിനയത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നതിനാൽ പലപ്പോഴും സോഷ്യൽ മീഡിയ സാന്നിധ്യം സീമ ജി നായർക്ക് ആവശ്യമായിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി പേർക്ക് സീമ ജി നായർ സഹായങ്ങൾ എത്തിച്ചു.

കരിയറിൽ അവസരങ്ങൾ നഷ്ടപ്പെ‌ടുന്ന സാഹചര്യം ഉണ്ടായിട്ട് പോലും നടി ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു. ഇപ്പോഴിതാ തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്ന വ്യക്തിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീമ ജി നായർ.

***
**

**പോസ്റ്റിന്റെ പൂർണരൂപം:-
**

**ശുഭദിനം....കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് വിചാരിച്ചു ..എന്റെ പോസ്റ്റിന്റെ താഴെ മിക്കവാറും ഭാരതിപുരം ഭാരതിപുരം അജിത് എന്നയാൾ വന്നു മോശം കമന്റ് ഇടും ..***

***കുറെ നാൾ മുന്നേ മാന്യമായി ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞിരുന്നു .അയാളുടെ കമന്റുകൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് മനസിലായതുകൊണ്ടു എന്റെ പേജിൽ അയാളെ ബ്ലോക്ക് ചെയ്തു .***

***ഇന്നലെ പൊന്നമ്മാമ്മയുടെ ബോഡി കാണാൻ പോയ ഒരു വീഡിയോ വന്നിരുന്നു ..അതിന്റെ താഴെ പോയി വളരെ മോശം കമന്റ് ആണ് ഇയാൾ ഇട്ടത് ..ഞാൻ ഇയാളോടോടു എന്ത് തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല ..***

***പിന്നെ ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല ..അയാൾ പറയുന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ലായെന്നു ..***

***
***

***എനിക്ക് ,നഷ്ടപ്പെട്ടതും ,ഞാൻ എന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ട് ..അത് ആരുടേയും മുന്നിൽ നിരത്താൻ ഞാൻ ഉദ്ദേശ്ശിക്കുന്നില്ലാ..ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന ആളാണ് ഞാൻ ..***

***കുറെ വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് ..അന്ന് സഹായിച്ചവർ എല്ലാം ഇന്നും എന്റെ കൂടെ ഉണ്ട് ..പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് ,എന്റെ സഹായങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നത് ..***

***അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം ..കമന്റുകൾ ഒരുപാട് വരും ..നല്ലതു ചെയ്താലും ,വരും ..പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്രശരിയാണെന്നു തോന്നുന്നില്ല ..***

***ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത് ,ഒരിക്കൽ പോലും കാണാത്ത ,ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല ..എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ ..***

### Related Links & Sources
- [Original Story Source](https://moviemax.in/news/237736/seemagnair-reacts-netizen-who-attacks-her-socialmedia)