ശിവനെ കാണാൻ പാതിരാത്രിയെത്തി അഞ്ജലി, വൈറലായി ​ഹ​ഗ് സീൻ

ശിവനെ കാണാൻ പാതിരാത്രിയെത്തി അഞ്ജലി, വൈറലായി ​ഹ​ഗ് സീൻ
2022-02-01T11:17:00 | By Susmitha Surendran

മലയാളിയുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. നാല് ഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാൾ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ പ്രണയത്തിലൂടേയും വീട്ടിലെ ചെറിയ പ്രശ്നങ്ങളിലൂടേയുമാണെങ്കിൽ പെട്ടന്നായിരുന്നു പരമ്പരയുടെ കഥാഗതി തന്നെ മാറിയത്.

അഞ്ജലിയുടെ വീട്ടിലെത്തിയ ശിവൻ അപ്രതീക്ഷിതമായി വന്ന പ്രശ്‌നത്തിൽ ഇടപെടുകയും പൊലീസ് സ്‌റ്റേഷനിലാവുകയുമായിരുന്നു. അഞ്ജലിയുടെ അച്ഛൻ പണം കടം വാങ്ങിയ ആൾ വീട്ടിലെത്തി, അനാവശ്യം പറഞ്ഞപ്പോൾ ശിവൻ അയാളെ തല്ലുകയായിരുന്നു. എന്നാൽ അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് ആരും സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. ആ പ്രശ്‌നത്തിൽ ശിവനോട് മുൻ വൈരാഗ്യമുള്ള തമ്പിയും കൂടി ഇടപെട്ടപ്പോൾ പ്രശ്‌നം ആകെ വഷളാവുകയായിരുന്നു.

ശിവന്റെ ചേട്ടനായ ഹരിയുടെ ഭാര്യ അപർണയുടെ അച്ഛനാണ് തമ്പി. മുന്നേ പലപ്പോഴും തമ്പിയുമായി ഇടഞ്ഞിട്ടുള്ള ശിവനെ തക്കത്തിന് കിട്ടിയപ്പോൾ തമ്പി പകരം വീട്ടുകയാണ് ഉണ്ടായത്.  എന്നാൽ ശിവനേയും സാന്ത്വനം വീടിനേയും താൻ സ്‌നേഹിക്കുന്നു എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ടും സാന്ത്വനം കുടുംബാം​ഗങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടുമാണ് തമ്പി ശിവനോട് ക്രൂരത കാണിക്കുന്നത്.

അതുകൊണ്ടാണ് തമ്പിയെ ആരും കുറ്റപ്പെടുത്താത്തതും അപർണ തമ്പിയെ വിളിച്ച് ശിവനെ രക്ഷിക്കണമെന്ന് പറയുന്നതും. ശിവന് സ്റ്റേഷൻ ജാമ്യം നിഷേധിച്ചതിന്റെ സങ്കടത്തിലാണ് സാന്ത്വനത്തിലെ അംഗങ്ങൾ.

സ്‌റ്റേഷൻ ജാമ്യം നിരോധിച്ചത് സി.ഐയുടെ കള്ളക്കളിയാണെന്നും അത് ശിവനെ ഉപദ്രവിക്കാനുള്ള വിദ്യയാണെന്നും സാന്ത്വനത്തിലെ എല്ലാവർക്കും മനസിലാകുന്നുണ്ട്. എന്നാൽ എല്ലാത്തിനും പിന്നിൽ തമ്പിയാണ് എന്നറിയാതെ അപർണ അച്ഛനായ തമ്പിയെ വിളിച്ച് കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 

ശിവനെ എങ്ങനെയെങ്കിലും പുറത്തിറക്കാൻ സഹായിക്കണമെന്ന് അപർണ പറഞ്ഞതിന് ശേഷമാണ് താ‌ൻ സിഐയെ വിളിച്ച് സംസാരിക്കാമെന്നാണ് തമ്പി പറയുന്നത്. അതിനുശേഷം തമ്പി നേരിട്ട് സ്റ്റേഷനിലെത്തി സിഐക്ക് മുമ്പിൽ‌ ഹീറോയിസം കാണിച്ച് ഇടപെട്ട് ആണ് ശിവനെ പുറത്തിറക്കിയത്. ശേഷം താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് തമ്പി പെരുമാറുന്നതും.

നമ്മളെല്ലാം ഒരു കുടുബമല്ലേയെന്നും അതുകൊണ്ട് നന്ദിയൊന്നും വേണ്ടെന്നും പറയുന്ന തമ്പി ശിവന്റെ മുൻകോപത്തെക്കുറിച്ചും കഴിഞ്ഞ എപ്പിസോഡുകളിൽ സംസാരിക്കുന്നുണ്ട്. ശിവന്റെ എടുത്ത് ചാട്ടമാണ് സ്ത്രീകളായ തങ്ങൾ പോലും പൊലീസ് സ്റ്റേഷനിൽ കയറാൻ കാരണമായതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടാണ് സാവിത്രി അഞ്ജലിയേയും കൂട്ടി വീട്ടിലേക്ക് പോയത്.

ശിവനെ ഉപേക്ഷിച്ച് പോരേണ്ടി വന്ന സങ്കടത്തിലായിരുന്നു അഞ്ജലി. ഇപ്പോൾ പുതിയ പ്രമോയിൽ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശിവനെ കാണാൻ എത്തുന്ന അഞ്ജലിയാണുള്ളത്. എല്ലാവരുടേയും വിലക്കുകൾ ലംഘിച്ചാണ് അഞ്ജലി പാതിരാത്രി വീട്ടിൽ നിന്ന് ശിവനെ കാണാനായി ഇറങ്ങി വരുന്നത്. 

ശിവനെ എങ്ങനെയെങ്കിലും പുറത്തിറക്കാൻ സഹായിക്കണമെന്ന് അപർണ പറഞ്ഞതിന് ശേഷമാണ് താ‌ൻ സിഐയെ വിളിച്ച് സംസാരിക്കാമെന്നാണ് തമ്പി പറയുന്നത്. അതിനുശേഷം തമ്പി നേരിട്ട് സ്റ്റേഷനിലെത്തി സിഐക്ക് മുമ്പിൽ‌ ഹീറോയിസം കാണിച്ച് ഇടപെട്ട് ആണ് ശിവനെ പുറത്തിറക്കിയത്.

ശേഷം താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് തമ്പി പെരുമാറുന്നതും. നമ്മളെല്ലാം ഒരു കുടുബമല്ലേയെന്നും അതുകൊണ്ട് നന്ദിയൊന്നും വേണ്ടെന്നും പറയുന്ന തമ്പി ശിവന്റെ മുൻകോപത്തെക്കുറിച്ചും കഴിഞ്ഞ എപ്പിസോഡുകളിൽ സംസാരിക്കുന്നുണ്ട്.

ശിവന്റെ എടുത്ത് ചാട്ടമാണ് സ്ത്രീകളായ തങ്ങൾ പോലും പൊലീസ് സ്റ്റേഷനിൽ കയറാൻ കാരണമായതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടാണ് സാവിത്രി അഞ്ജലിയേയും കൂട്ടി വീട്ടിലേക്ക് പോയത്. ശിവനെ ഉപേക്ഷിച്ച് പോരേണ്ടി വന്ന സങ്കടത്തിലായിരുന്നു അഞ്ജലി. ഇപ്പോൾ പുതിയ പ്രമോയിൽ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശിവനെ കാണാൻ എത്തുന്ന അഞ്ജലിയാണുള്ളത്. എല്ലാവരുടേയും വിലക്കുകൾ ലംഘിച്ചാണ് അഞ്ജലി പാതിരാത്രി വീട്ടിൽ നിന്ന് ശിവനെ കാണാനായി ഇറങ്ങി വരുന്നത്. 

ശിവനെ കണ്ട മാത്രയിൽ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച് കരയുന്ന അഞ്ജലിയാണ് പുതിയ പ്രമോയിലുള്ളത്. തമ്പി കാരണം ഇങ്ങനൊരു ​ഗുണം ഉണ്ടായി എന്നാണ് ശിവാഞ്ജലി ജോഡിയുടെ ആദ്യത്തെ ഹ​ഗ് സീൻ കണ്ട് സീരിയൽ ആരാധകർ കമന്റായി കുറിച്ചത്. ശിവനെ കൂളായി പൊലീസ് സ്റ്റേഷനിൽ വന്ന് ഇറക്കികൊണ്ട് വരുന്ന തമ്പിയെ കണ്ട് ഹരിക്ക് ‌നേരിയ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്.

ഹരി ആ സംശയത്തെ കുറിച്ച് ഭാര്യ അപർണയോട് പറയുന്നതും പുതിയ പ്രമോയിൽ കാണാം. ഹരി സംഭവം അന്വേഷിച്ച് തമ്പിയുടെ യഥാർഥ മുഖം പുറത്ത് കൊണ്ടുവരുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ശിവാഞ്ജലി ആരാധകർ കമന്റായി കുറിച്ചു. 

Content Highlight: Anjali arrives to see Shiva at midnight and Hugh Sean goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup