---
title: "#prayagamartin | കഞ്ചാവ് അടിച്ച് കിറുക്കയതാണോ...? കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട്....;നടി പ്രയാ​ഗയ്ക്ക് പരി​ഹാസം "
english_title: "#prayagamartin #new #photoshoot #invites #mixed #reactions #netizens"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237586/prayagamartin-new-photoshoot-invites-mixed-reactions-netizens"
published_at: "2024-09-24T07:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f222fd7417f_prayaga.jpg"
keywords: []
---

# #prayagamartin | കഞ്ചാവ് അടിച്ച് കിറുക്കയതാണോ...? കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട്....;നടി പ്രയാ​ഗയ്ക്ക് പരി​ഹാസം 

> **Lead Summary:** ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ തനി നാട്ടിൻപുറത്തുകാരിയായ പെൺകൊടിയുടെ വേഷം ചെയ്താണ് പ്രയാ​ഗ മാർട്ടിൻ എന്ന ഇരുപത്തൊമ്പതുകാരിയെ മലയാളികൾ ആദ്യമായി കാണുന്നത്. പിസാസ് എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാ​ഗ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്പ് സാ​ഗർ ഏലിയാസ് ജാക്കി, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

## Article Content

ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയിൽ തനി നാട്ടിൻപുറത്തുകാരിയായ പെൺകൊടിയുടെ വേഷം ചെയ്താണ് പ്രയാ​ഗ മാർട്ടിൻ എന്ന ഇരുപത്തൊമ്പതുകാരിയെ മലയാളികൾ ആദ്യമായി കാണുന്നത്. പിസാസ് എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാ​ഗ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്പ് സാ​ഗർ ഏലിയാസ് ജാക്കി, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് കൂടിയാണ് സിനിമ വിജയമല്ലാതിരുന്നിട്ടും പ്രയാ​​ഗയെ മലയാളികൾ ശ്രദ്ധിച്ചതും ഏറ്റെടുത്തതും. ശേഷം പ്രയാ​ഗയ്ക്ക് ലഭിച്ച സിനിമകളിൽ ഭൂരിഭാ​ഗവും വിജയം നേടിയവയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേർസ് ഡേ തുടങ്ങിയവയാണ് അവയിൽ ചിലത്. 

കൂടാതെ നവരസ എന്ന തമിഴ് വെബ് സീരിസിൽ സൂര്യയുടെ നായിക വേഷവും ചെയ്യാൻ നടിക്ക് ഭാ​ഗ്യം ലഭിച്ചു. എന്നാൽ അടുത്തിടെയായി നല്ലൊരു വിജയ ചിത്രത്തിന്റെ ഭാ​ഗമാകാനോ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്യാനോ ഉള്ള അവസരം പ്ര​യാ​​ഗയ്ക്ക് ലഭിച്ചിട്ടില്ല. 2023ൽ പ്രയാ​ഗയുടേതായി ഇറങ്ങിയ ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയെല്ലാം പരാജയമായിരുന്നു. മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഭാവിയിൽ എഴുതി ചേർക്കപ്പെടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന അഭിനേത്രി കൂടിയായിരുന്നു പ്രയാ​ഗ. 

എന്നാൽ മോശം സ്ക്രിപ്റ്റ് സെലക്ഷൻ മൂലം നല്ല സിനിമകളോ കഥപാത്രങ്ങളോ പ്രയാ​ഗയ്ക്ക് ലഭിക്കുന്നില്ല. നടിയുടെ തിരിച്ചുവരവ് മലയാളികളും ആ​ഗ്രഹിക്കുന്നുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും ആരാധകരുമായി സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ നടി പങ്കിടാറുണ്ട്. പുത്തൻ ലുക്കുകൾ പരീക്ഷിക്കാൻ താൽപര്യമുള്ള പ്രയാ​ഗയുടെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. 

[A post shared by Miss Martin (@prayagamartin)](https://www.instagram.com/p/DAP_QdepRLT/?utm_source=ig_embed&utm_campaign=loading)

ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാൽ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ പ്രയാ​ഗ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ മെട്രോ സ്റ്റേഷനായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷനെന്നാണ് ചിത്രത്തിൽ നിന്നും മനസിലാകുന്നത്. 

പച്ചയും ​ഗോൾഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടൺ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗൺ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള ​സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാ​ഗയുടെ വേഷം. 

സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നതിനാൽ ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് ഫെയ്സ് പെയിന്റിങും ചെയ്തിരുന്നു. കേരളത്തിലെ പ്രമുഖ ബ്രാന്റുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടിയായിരുന്നു പ്രയാ​ഗയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടും ലുക്കും. 

ഫോട്ടോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഒരു മുറൈ വന്ത് പാർത്താ, കട്ടപ്പനയിലെ ഋത്വിക് റോഷൻ പോലുള്ള സിനിമയെ ഇഷ്ടപ്പെട്ടവർക്ക് നടിയുടെ മോഡേൺ ലുക്ക് അത്രക്കങ്ങ് പിടിച്ചിട്ടില്ല. പരിഹാസം നിറഞ്ഞ കമന്റുകളാണ് സ്നേഹം അറിയിച്ചും അഭിനന്ദിച്ചും എത്തിയ കമന്റുകളെക്കാൾ കൂടുതൽ. നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു... സിനിമാ കിട്ടതെ ഭ്രാന്തായതാണോ?, ഒരു മുറൈ വന്ത് പാർത്തായ സിനിമയിൽ എന്തൊരു ലുക്കായിരുന്നു.

ഇപ്പോൾ ആകെ ശോകമായി, കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട് ഭ്രാന്തായതാണോ... അതോ സിനിമ ഇല്ലെന്നുള്ള ടെൻഷൻ കാരണം കഞ്ചാവ് അടിച്ച് കിറുക്കയതാണോ എന്നിങ്ങനെ നീളുന്നു കമന്റുകൾ. മുമ്പും പലതവണ മുടിയിലും ശരീരത്തിലും മേക്കോവറുകൾ നടത്തിയിട്ടുണ്ട് പ്രയാ​ഗ. അന്നും സമാനമായ രീതിയിൽ പരിഹാസവും പുച്ഛവും നിറഞ്ഞ കമന്റുകൾ വന്നെങ്കിലും പ്രയാ​ഗയെ അതൊന്നും ബാധിച്ചതേയില്ല. 

തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് തനിക്ക് ഒന്നും പറയാൻ ഇല്ലായെന്നാണ് പ്രയാഗ മാർട്ടിൻ പറയാറുള്ളത്. ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാവുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം. ഞാൻ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്... അതോ എന്റെ ഇഷ്ടത്തിനോ..? എന്നാണ് നടി മുമ്പൊരിക്കൽ ചോദിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/237586/prayagamartin-new-photoshoot-invites-mixed-reactions-netizens)