---
title: "#ahaanakrishna  | ഇന്‍സ്റ്റഗ്രാമില്‍ കുളിസീന്‍! നീ ഒപ്പിച്ചു തരുമോ? വേണമെങ്കില്‍ കണ്ടാല്‍ മതി, പുതിയ പോസ്റ്റുമായി അഹാന"
english_title: "#Cool #scene #Instagram #Will #you #sign #it #Just #watch #if #you #want #Ahanakrishna #with #new #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237552/cool-scene-instagram-will-you-sign-it-just-watch-if-you-want-ahanakrishna-with-new-post"
published_at: "2024-09-23T21:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f191b457dcc_ahana.jpg"
keywords: []
---

# #ahaanakrishna  | ഇന്‍സ്റ്റഗ്രാമില്‍ കുളിസീന്‍! നീ ഒപ്പിച്ചു തരുമോ? വേണമെങ്കില്‍ കണ്ടാല്‍ മതി, പുതിയ പോസ്റ്റുമായി അഹാന

> **Lead Summary:** സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ കുടുംബസമേതം വിദേശയാത്രയിലാണ് നടി അഹാന കൃഷ്ണ. ഈയ്യടുത്താണ് ദിയയും അശ്വിനും വിവാഹിതരായത്. സോഷ്യല്‍ മീഡിയയ്ക്ക് സുപരചിതരായ താരജോഡിയാണ് അശ്വിനും ദിയയും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 

## Article Content

സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ കുടുംബസമേതം വിദേശയാത്രയിലാണ് നടി അഹാന കൃഷ്ണ. ഈയ്യടുത്താണ് ദിയയും അശ്വിനും വിവാഹിതരായത്. സോഷ്യല്‍ മീഡിയയ്ക്ക് സുപരചിതരായ താരജോഡിയാണ് അശ്വിനും ദിയയും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 

ഇപ്പോഴിതാ അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടുകയാണ്. ബാലിയിലെ ബീച്ചില്‍ താനും സഹോദരിമാരും അമ്മയുമെക്കെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

[A post shared by Ahaana Krishna (@ahaana_krishna)](https://www.instagram.com/p/DAP8tsLzxBB/?utm_source=ig_embed&utm_campaign=loading)

സ്വിമ്മിങ് വസ്ത്രങ്ങള്‍ ധരിച്ചാണ് ചിത്രങ്ങളില്‍ അഹാനയും സഹോദരിമാരും എത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി. എന്നാല്‍ ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തുന്നവരും നിരവധിയാണ്. ഇപ്പോള്‍ സിനിമയില്‍ അഭിനയം ഇല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറ്റൊരാള്‍ നല്‍കിയ മറുപടി നീ ഒപ്പിച്ചു തരുമോ? എന്നായിരുന്നു. അതേസമയം ജീവിതത്തില്‍ അഭിനയിക്കുന്നു. പിന്നെ ഇത് കഴിഞ്ഞാല്‍ പടം കിട്ടും എന്ന് മറ്റൊരാള്‍ പരിഹസിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

കുളിസീന്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാമില്‍? എന്നായിരുന്നു മറ്റൊരു കമന്‍റ്. വേണമെങ്കില്‍ കണ്ടാല്‍ മതി എന്നും ഫേക്ക് ഐഡി എന്തിനാ ഒളിഞ്ഞു നോക്കാന്‍ ആണോ? എന്നുമാണ് അതിനോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം, ബീച്ചില്‍ ഇറങ്ങുമ്പോള്‍ സാരി അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഇറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ചിലര്‍ സര്‍ക്കാസമായി പറയുന്നുണ്ട്.

കേരളത്തിലെ അമ്മമാര്‍ പെണ്‍മക്കളെ കഷ്ടപ്പെട്ട് ആണ്‍മക്കളേക്കാള്‍ എല്ലാം നല്‍കി വളര്‍ത്തും. അവസാനം ഏതെങ്കിലും ഒരുത്തന് വില്‍ക്കും പെണ്‍മക്കള്‍ക്ക് ഇത്രയും സ്വതന്ത്രം കൊടുത്തൊരു അമ്മ കേരളത്തില്‍ കാണാന്‍ പാടാണ് എന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ കമന്റ്. നേരത്തെ അഹാനയെക്കുറിച്ചുളള അമ്മ സിന്ധുവിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/237552/cool-scene-instagram-will-you-sign-it-just-watch-if-you-want-ahanakrishna-with-new-post)