---
title: "#shanuismail | പ്രൊ‍‍ഡക്ഷൻ കൺട്രോളറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#shanuismail #production #controller #found #dead"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237530/shanuismail-production-controller-found-dead"
published_at: "2024-09-23T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f182ca6c12b_shanu.jpg"
keywords: []
---

# #shanuismail | പ്രൊ‍‍ഡക്ഷൻ കൺട്രോളറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പ്രൊ**ഡക്ഷൻ കൺട്രോളർ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിൽ ആണ് മരിച്ചത് . കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു.

## Article Content

**പ്രൊ**ഡക്ഷൻ കൺട്രോളർ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിൽ ആണ് മരിച്ചത് . കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ മ്യൂസിയം പോലീസ് ഷാനുവിനെതിരെ കേസെടുത്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മിൽ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/237530/shanuismail-production-controller-found-dead)