#sindhukrishna | അശ്വിൻ കൂടെയുള്ളത് കൊണ്ട്...! അവർ ഹണിമൂണിന് പോയപ്പോൾ പിന്നാലെ പോയതിന്റെ കാരണം ഇതാണ്; മിഥുനം ട്രോളുകൾക്ക് മറുപടി

#sindhukrishna | അശ്വിൻ കൂടെയുള്ളത് കൊണ്ട്...! അവർ ഹണിമൂണിന് പോയപ്പോൾ പിന്നാലെ പോയതിന്റെ കാരണം ഇതാണ്; മിഥുനം ട്രോളുകൾക്ക് മറുപടി
2024-09-23T13:27:00 | By Athira V

സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുടുംബവമാണ് സജീവ ചർച്ച. ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ വലിയ തോതിൽ വൈറലായി. ആഘോഷ പൂർവം നടന്ന വിവാഹത്തിന് ശേഷം ദിയയും അശ്വിനും കുടുംബത്തോടൊപ്പം ബാലിയിലേക്ക് യാത്ര പോയി. കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ച അശ്വിനെ ചുംബിക്കുന്ന ഫോട്ടോയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ വന്നു.  

കുടുംബ സമേതം ഹണിമൂണിന് പോയെന്ന് പറഞ്ഞ് ട്രോളുകളും വരുന്നുണ്ട്. മിഥുനം സ്റ്റെെൽ ഹണിമൂൺ എന്നായിരുന്നു പരിഹാസ കമന്റുകളിൽ കൂടുതലും. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. നേരത്തെ പ്ലാൻ ചെയ്ത യാത്രയാണിതെന്നും ദിയയുടെ ഹണിമൂൺ ട്രിപ്പിൽ കൂടെ പോയതല്ലെന്നും സിന്ധു കൃഷ്ണ പറയുന്നു. 


നമ്മുടെ ട്രിപ്പിന് ആരൊക്കെയോ വന്ന് മിഥുനം സ്റ്റെെൽ എന്ന് പറഞ്ഞു. ഇത് മിഥുനം സ്റ്റെെൽ അല്ല. ഞങ്ങളുടെ ഈ ബാലി ട്രിപ്പ് നേരത്തെ പ്ലാൻ ചെയ്തതാണ്. ഡേറ്റ് മാത്രം തീരുമാനിച്ചിരുന്നില്ല. ഓരോ പ്രാവശ്യം ഡേറ്റ് ലോക്ക് ലോക്ക് ചെയ്യാൻ നോക്കുമ്പോഴും എന്തെങ്കിലും കാരണം കാണും. അങ്ങനെ നീട്ടി വെച്ചു. ഓസിയുടെ കല്യാണം കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു. ഓസിയും കൂടെ വരേണ്ടിയിരുന്ന ഫാമിലി ട്രിപ്പാണിത്. അവളോട് പറഞ്ഞപ്പോൾ വന്നു. 


അല്ലാതെ ഹണിമൂണിന് അവർ പോയപ്പോൾ ഞങ്ങൾ പിന്നാലെ പോയതല്ല. അവരും കൂടെ വന്നതിൽ സന്തോഷം. ഓസിയില്ലാതെ എവിടെയെങ്കിലും പോകാൻ എനിക്ക് വിഷമമാണ്. എവിടെ പോയാലും എന്റെ മക്കളെല്ലാം ഒരുമിച്ച് വേണം. അശ്വിനും കൂടെയുള്ളത് കൊണ്ട് വളരെ സന്തോഷമുണ്ട്. അവിടെയുമിവിടെയുമായി ചില മീമുകൾ കണ്ടു. അത് തമാശയായെടുക്കുന്നു. അശ്വിൻ ഞങ്ങളുടെ വീട്ടിലെ ഒരാളെ പോലെ ഇടപഴകുന്നു. വളരെ നല്ല യാത്രയാണിതെന്നും സിന്ധു കൃഷ്ണ പറഞ്ഞു. 


സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ടെങ്കിലും പലപ്പോഴും നെ​ഗറ്റീവ് കമന്റുകളും താര കുടുംബത്തിന് നേരെ വന്നിട്ടുണ്ട്. നേരത്തെ ദിയയുടെ ബ്രെെഡൽ ഷവറിന്റെ സമയത്ത് അശ്വിനെ ദിയയുടെ സഹോദരി ഇഷാനി അവ​ഗണിച്ചു എന്നായിരുന്നു വിമർശനം. സിന്ധു കൃഷ്ണ അന്നും മറുപടി നൽകി. സോഷ്യൽ മീഡിയയിൽ കാണുന്ന ചെറിയ വീഡിയോകൾ വെച്ച് വിലയിരുത്തരുതെന്ന് സിന്ധു ചൂണ്ടിക്കാട്ടി. 

ഇഷാനിയാണ് ബ്രെെഡൽ ഷവറിന് എല്ലാം ഏർപ്പാടാക്കിയതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. മക്കളെല്ലാവരും യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്. വളരെ പെട്ടെന്ന് സിന്ധു ഏവർക്കും പ്രിയങ്കരിയായി. വീട്ടിലെ വിശേഷങ്ങളെല്ലാം സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടെ വിവാഹത്തോടനുബന്ധിച്ച് പുറത്ത് വിട്ട വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. ‌‌ഇടയ്ക്കിടെ താര കുടുംബം വിദേശ യാത്രകൾ നടത്താറുണ്ട്. താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 

Content Highlight: #Being #with #Ashwin #This #is #the #reason #they #followed #when #they #went #on #their #honeymoon #Reply #sindhukrishna

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup