#mamootty | ആ വലിയ വില കൊടുത്ത് മമ്മൂട്ടിയും സ്വന്തമാക്കി ഐഫോണ്‍ 16 പ്രോ മാക്സ്

#mamootty | ആ വലിയ വില കൊടുത്ത് മമ്മൂട്ടിയും സ്വന്തമാക്കി ഐഫോണ്‍ 16 പ്രോ മാക്സ്
Sep 23, 2024 01:24 PM | By Susmitha Surendran

(moviemax.in) ഐഫോണ്‍ 16 പ്രോ മാക്സ് സ്വന്തമാക്കി നടൻ മമ്മൂട്ടി. ഐഫോണുകളില്‍ നിലവില്‍ വില കൂടുതലുള്ള ഫോണാണ് ഐഫോണ്‍ 16 പ്രോ മാക്സ്.

1,44900 രൂപയാണ് അടിസ്ഥാന വില. എന്തായാലും മമ്മൂട്ടി ഐഫോണ്‍ 16 പ്രോ മാക്സ് സ്വന്തമാക്കിയതിൽ ആരാധകരും സന്തോഷിക്കുകയാണ് .

 മമ്മൂട്ടി നായകനായി വന്ന ചിത്രം ടര്‍ബോയാണ്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്.

ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. 

#mgsreekumar | പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും, എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല - എംജി ശ്രീകുമാർ

(moviemax.in)  ഗായകന്‍ എംജി ശ്രീകുമാറിനോട് അത്രയേറെ സ്നേഹവും ബഹുമാനവുമാണ് ഓരോ മലയാളികൾക്കും . അതുകൊണ്ട് തന്നെ എംജിയുടെ വിശേഷങ്ങളും കഥകളും കേൾക്കാൻ പ്രേക്ഷകർക്കും താല്പര്യമാണ് .

ഇപ്പോഴിതാ അനടന്‍ ശ്രീനിവാസനെ കുറിച്ച് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് അദ്ദേഹം പുതിയതായി എത്തിയിരിക്കുന്നത്. ഒരിക്കല്‍ പ്രേമത്തെ കുറിച്ചും പ്രേമ ലേഖനത്തെ പറ്റിയുമൊക്കെ ശ്രീനിവാസന്‍ ചോദിച്ചിരുന്നുവെന്നും അതിന്റെ കാരണം ഒരു സിനിമ റിലീസായപ്പോഴാണ് തനിക്ക് മനസിലായതെന്നും എംജി പറയുന്നു. 


ഒരിക്കല്‍ ശ്രീനിവാസന്‍ എന്നോട് നീ പ്രേമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പിന്നേ, പ്രേമിച്ചിട്ടൊക്കെയുണ്ട്. എത്രപേരെ പ്രേമിച്ചിട്ടുണ്ടെന്നായിരുന്നു പിന്നീട് ചോദിച്ചത്. അങ്ങനെ കണക്കൊന്നുമില്ല.

പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും. അങ്ങനെ പോവും. കൗമാര പ്രായത്തില്‍ അണ്ണനും പ്രേമിച്ചിട്ടില്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പിന്നെ, ഞാനും പ്രേമിച്ചിട്ടൊക്കെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രേമത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമായി പ്രേമലേഖനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. എന്തിനാണ് ഇങ്ങനെയൊരു ചോദ്യമെന്ന് എന്നോട് പറഞ്ഞിരുന്നില്ല. അടുത്തതായി അദ്ദേഹം ചോദിച്ചത് പ്രേമലേഖനം എഴുതിയിട്ടുണ്ടോയെന്നായിരുന്നു. എഴുതി കൊടുത്തിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്.

കാരണം എന്റെ കൈയ്യക്ഷരം വളരെ കൃത്യമായിട്ട് അച്ചടി പോലെ എഴുതാന്‍ എനിക്ക് പറ്റും. അതുകൊണ്ട് ഞാന്‍ എഴുതുമ്പോള്‍ എന്റെ കൂട്ടുകാര്‍ അവര്‍ക്കും കൂടി എഴുതിക്കൊടുക്കാന്‍ പറയാറുണ്ട്. ആശയം പറ ഞാനെഴുതാം, പേര് പറ ഞാന്‍ എഴുതാം എന്നൊക്കെ കൂട്ടുകാരോട് പറയുമായിരുന്നു. 

പ്രേമലേഖനത്തില്‍ നീ എന്തൊക്കെയാണ് എഴുതാറുള്ളതെന്നും ശ്രീനി എന്നോട് ചോദിച്ചു. ഇദ്ദേഹം എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നായിരുന്നു അപ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന ചിന്ത. എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല.

പക്ഷേ പിന്നീട് വടക്കുനോക്കിയന്ത്രം എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് മനസിലായി. എന്റെ അടുത്ത് നിന്നും എന്തെങ്കിലും കിട്ടിയാല്‍ അത് സ്‌ക്രിപ്റ്റില്‍ ചേര്‍ക്കാമല്ലോ എന്നായിരുന്നു പുള്ളി ചിന്തിച്ചത്.

ചെറിയൊരു കാര്യം കിട്ടിയാല്‍ പോലും സ്‌ക്രീപ്റ്റില്‍ ചേര്‍ക്കാം. അത്രത്തോളം സ്റ്റഡി ചെയ്താണ് അദ്ദേഹം സിനിമ എടുക്കുന്നത്. അതൊരു വലിയ കാര്യമാണെന്നുമായിരുന്നു എംജി പറഞ്ഞത്.


#Mammootty #also #bought #iPhone #16 #Pro #Max #paying #huge #price

Next TV

Related Stories
#sindhukrishna | അശ്വിൻ കൂടെയുള്ളത് കൊണ്ട്...! അവർ ഹണിമൂണിന് പോയപ്പോൾ പിന്നാലെ പോയതിന്റെ കാരണം ഇതാണ്; മിഥുനം ട്രോളുകൾക്ക് മറുപടി

Sep 23, 2024 01:27 PM

#sindhukrishna | അശ്വിൻ കൂടെയുള്ളത് കൊണ്ട്...! അവർ ഹണിമൂണിന് പോയപ്പോൾ പിന്നാലെ പോയതിന്റെ കാരണം ഇതാണ്; മിഥുനം ട്രോളുകൾക്ക് മറുപടി

കുടുംബ സമേതം ഹണിമൂണിന് പോയെന്ന് പറഞ്ഞ് ട്രോളുകളും വരുന്നുണ്ട്. മിഥുനം സ്റ്റെെൽ ഹണിമൂൺ എന്നായിരുന്നു പരിഹാസ കമന്റുകളിൽ കൂടുതലും. ഇപ്പോഴിതാ...

Read More >>
#kalaranjini | 'അന്ന് പോവാന്‍ ഇറങ്ങുമ്പോള്‍ ദിലീപ് ചെയ്തത്! അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു' -കലാരഞ്ജിനി

Sep 23, 2024 10:59 AM

#kalaranjini | 'അന്ന് പോവാന്‍ ഇറങ്ങുമ്പോള്‍ ദിലീപ് ചെയ്തത്! അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു' -കലാരഞ്ജിനി

ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മിയും കല്‍പനയുടെ മകള്‍ ശ്രീസംഖ്യയുമൊക്കെ അതിനുള്ള...

Read More >>
#aishwaryalakshmi | 'ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്'....! 'നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ'....; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

Sep 23, 2024 10:33 AM

#aishwaryalakshmi | 'ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്'....! 'നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ'....; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

നുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന്...

Read More >>
#mgsreekumar | പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും, എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല - എംജി ശ്രീകുമാർ

Sep 23, 2024 07:29 AM

#mgsreekumar | പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും, എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല - എംജി ശ്രീകുമാർ

ഒരിക്കല്‍ ശ്രീനിവാസന്‍ എന്നോട് നീ പ്രേമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പിന്നേ, പ്രേമിച്ചിട്ടൊക്കെയുണ്ട്. എത്രപേരെ...

Read More >>
Top Stories










News Roundup