---
title: "#viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി"
english_title: "#Snake #train!  #rich #man  #come #train #poor  #footage #viral #social#media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237367/snake-train-rich-man-come-train-poor-footage-viral-socialmedia"
published_at: "2024-09-23T09:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0e3ce34e6e_Untitled-1.jpg"
keywords: []
---

# #viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

> **Lead Summary:** **[മുംബൈയിൽ **ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്.

## Article Content

**[മുംബൈയിൽ **ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്.

മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം.

ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഉടടെ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം.

> ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ല. "ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?" എന്ന് ചോദിച്ചുകൊണ്ടാണ് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.

മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

### Related Links & Sources
- [Original Story Source](https://moviemax.in/news/237367/snake-train-rich-man-come-train-poor-footage-viral-socialmedia)