---
title: "#mgsreekumar | പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും, എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല - എംജി ശ്രീകുമാർ "
english_title: "#comeup #with #new #video #about #mgsreekumar #Srinivasan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/237359/comeup-with-new-video-about-mgsreekumar-srinivasan"
published_at: "2024-09-23T07:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0cc20ceb08_mg.jpg"
keywords: []
---

# #mgsreekumar | പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും, എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല - എംജി ശ്രീകുമാർ 

> **Lead Summary:** ** **ഗായകന്‍ എംജി ശ്രീകുമാറിനോട് അത്രയേറെ സ്നേഹവും ബഹുമാനവുമാണ് ഓരോ മലയാളികൾക്കും . അതുകൊണ്ട് തന്നെ എംജിയുടെ വിശേഷങ്ങളും കഥകളും കേൾക്കാൻ പ്രേക്ഷകർക്കും താല്പര്യമാണ് .

## Article Content

** **ഗായകന്‍ എംജി ശ്രീകുമാറിനോട് അത്രയേറെ സ്നേഹവും ബഹുമാനവുമാണ് ഓരോ മലയാളികൾക്കും . അതുകൊണ്ട് തന്നെ എംജിയുടെ വിശേഷങ്ങളും കഥകളും കേൾക്കാൻ പ്രേക്ഷകർക്കും താല്പര്യമാണ് .

ഇപ്പോഴിതാ അനടന്‍ ശ്രീനിവാസനെ കുറിച്ച് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് അദ്ദേഹം പുതിയതായി എത്തിയിരിക്കുന്നത്. ഒരിക്കല്‍ പ്രേമത്തെ കുറിച്ചും പ്രേമ ലേഖനത്തെ പറ്റിയുമൊക്കെ ശ്രീനിവാസന്‍ ചോദിച്ചിരുന്നുവെന്നും അതിന്റെ കാരണം ഒരു സിനിമ റിലീസായപ്പോഴാണ് തനിക്ക് മനസിലായതെന്നും എംജി പറയുന്നു. 

ഒരിക്കല്‍ ശ്രീനിവാസന്‍ എന്നോട് നീ പ്രേമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പിന്നേ, പ്രേമിച്ചിട്ടൊക്കെയുണ്ട്. എത്രപേരെ പ്രേമിച്ചിട്ടുണ്ടെന്നായിരുന്നു പിന്നീട് ചോദിച്ചത്. അങ്ങനെ കണക്കൊന്നുമില്ല.

പ്രേമിച്ചു കൊണ്ടിരിക്കുന്ന ആള്‍ പോയാല്‍ മറ്റൊരാളെ തേടും. അങ്ങനെ പോവും. കൗമാര പ്രായത്തില്‍ അണ്ണനും പ്രേമിച്ചിട്ടില്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പിന്നെ, ഞാനും പ്രേമിച്ചിട്ടൊക്കെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രേമത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമായി പ്രേമലേഖനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. എന്തിനാണ് ഇങ്ങനെയൊരു ചോദ്യമെന്ന് എന്നോട് പറഞ്ഞിരുന്നില്ല. അടുത്തതായി അദ്ദേഹം ചോദിച്ചത് പ്രേമലേഖനം എഴുതിയിട്ടുണ്ടോയെന്നായിരുന്നു. എഴുതി കൊടുത്തിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്.

കാരണം എന്റെ കൈയ്യക്ഷരം വളരെ കൃത്യമായിട്ട് അച്ചടി പോലെ എഴുതാന്‍ എനിക്ക് പറ്റും. അതുകൊണ്ട് ഞാന്‍ എഴുതുമ്പോള്‍ എന്റെ കൂട്ടുകാര്‍ അവര്‍ക്കും കൂടി എഴുതിക്കൊടുക്കാന്‍ പറയാറുണ്ട്. ആശയം പറ ഞാനെഴുതാം, പേര് പറ ഞാന്‍ എഴുതാം എന്നൊക്കെ കൂട്ടുകാരോട് പറയുമായിരുന്നു. 

പ്രേമലേഖനത്തില്‍ നീ എന്തൊക്കെയാണ് എഴുതാറുള്ളതെന്നും ശ്രീനി എന്നോട് ചോദിച്ചു. ഇദ്ദേഹം എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നായിരുന്നു അപ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന ചിന്ത. എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലായില്ല.

പക്ഷേ പിന്നീട് വടക്കുനോക്കിയന്ത്രം എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് മനസിലായി. എന്റെ അടുത്ത് നിന്നും എന്തെങ്കിലും കിട്ടിയാല്‍ അത് സ്‌ക്രിപ്റ്റില്‍ ചേര്‍ക്കാമല്ലോ എന്നായിരുന്നു പുള്ളി ചിന്തിച്ചത്.

ചെറിയൊരു കാര്യം കിട്ടിയാല്‍ പോലും സ്‌ക്രീപ്റ്റില്‍ ചേര്‍ക്കാം. അത്രത്തോളം സ്റ്റഡി ചെയ്താണ് അദ്ദേഹം സിനിമ എടുക്കുന്നത്. അതൊരു വലിയ കാര്യമാണെന്നുമായിരുന്നു എംജി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/237359/comeup-with-new-video-about-mgsreekumar-srinivasan)