---
title: "#anusree | നിങ്ങള്‍ തമ്മില്‍ ലവ് ആണോ? നിങ്ങള്‍ ഒന്നിക്കുന്നതിനായി ഒരു ഗ്രാമം മൊത്തം കാത്തിരിക്കുന്നുണ്ട് "
english_title: "#Are #you #love #whole #village #waiting #for #you #unite"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237300/are-you-love-whole-village-waiting-for-you-unite"
published_at: "2024-09-22T19:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f02219d12d2_anu.jpg"
keywords: []
---

# #anusree | നിങ്ങള്‍ തമ്മില്‍ ലവ് ആണോ? നിങ്ങള്‍ ഒന്നിക്കുന്നതിനായി ഒരു ഗ്രാമം മൊത്തം കാത്തിരിക്കുന്നുണ്ട് 

> **Lead Summary:** **[ഉ**ണ്ണി മുകുന്ദൻറെ പിറന്നാൾ ആശംസകളുമായി വന്നിരിക്കുകയാണ് അനുശ്രീ. വിവാഹം കഴിക്കാത്ത താരങ്ങളൊക്കെ നിരന്തരം ഗോസിപ്പുകളില്‍ കുടുങ്ങാറുണ്ട്.

## Article Content

**[ഉ**ണ്ണി മുകുന്ദൻറെ പിറന്നാൾ ആശംസകളുമായി വന്നിരിക്കുകയാണ് അനുശ്രീ. വിവാഹം കഴിക്കാത്ത താരങ്ങളൊക്കെ നിരന്തരം ഗോസിപ്പുകളില്‍ കുടുങ്ങാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവനടന്മാരില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിലെ ഒരുവിധം നടിമാരുടെ പേരിനൊപ്പം ഉണ്ണി മുകുന്ദൻ്റെ പേര് ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്.

അതില്‍ ഏറ്റവും കൂടുതല്‍ തവണ വന്നത് നടി അനുശ്രീയുടെ പേരിലാണ്. ഇരുവരും ബാച്ചിലേഴ്‌സ് ആയതുകൊണ്ടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് കൊണ്ടും പലപ്പോഴായി കഥകള്‍ വരാറുണ്ട്.

ഇപ്പോഴിതാ വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് അനുശ്രീ പങ്കുവെച്ച പോസ്റ്റ്.ഇന്ന് നടന്‍ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ നടനുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അക്കൂട്ടത്തിള്‍ ജന്മദിന സന്ദേശം അറിയിച്ച് എത്തിയതായിരുന്നു അനുശ്രീ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.ജന്മദിനാശംസകള്‍ ഉണ്ണി ചേട്ടാ... എപ്പോഴും അനുഗ്രഹീതരായി ഇരിക്കുക...

' എന്നാണ് അനുശ്രീ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. സാധാരണ വരാറുള്ളത് പോലെ ഇത്തവണയും നടിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞു.

അതേ സമയം ജീവിതത്തില്‍ ഒരുമിച്ചില്ലെങ്കിലും രണ്ടാളും സിനിമയിലെങ്കിലും ഒരുമിക്കണമെന്നാണ് മറ്റ് ചിലരുടെ ആവശ്യം. 'ചേച്ചി ഒരു കാര്യം പറയട്ടെ.

നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ഒരു സിനിമയില്‍ നായികാ നായകന്മാര്‍ ആയി വരണം. അത് നല്ലൊരു കാര്യമായിരിക്കും. അങ്ങനൊരു സിനിമ ഉണ്ടാവാന്‍ വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണെന്നാണ്' ആരാധകര്‍ പറയുന്നത്.

അതേ സമയം താനും അനുശ്രീയുമായിട്ടും യാതൊരു ബന്ധവുമില്ലെന്ന് ഉണ്ണി മുകുന്ദന്‍ അടുത്തിടെ പറഞ്ഞിരുന്നു. 'എന്റെ പേര് പല നടിമാരുമായിട്ടും കണക്ട് ചെയ്ത് കഥകള്‍ വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്.

അതിനര്‍ഥം അനു ഉടനെ വിവാഹം കഴിച്ച് പോകാന്‍ സമയം ആയി എന്നാണെന്ന്' ഒരു അഭിമുഖത്തിനിടെ തമാശരൂപേണ നടന്‍ പറയുന്നു.

ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. എനിക്ക് ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിനൊപ്പം വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അനുശ്രീയും ഇതുവരെ വിവാഹം കഴിക്കാതെ നില്‍ക്കുന്നതിനാലാണ് ഇത്തരം കഥകള്‍ക്ക് കാരണമായിരിക്കുന്നത്. എന്നാല്‍ ഉണ്ണിയുടെ കൂടെയുള്ള പുതിയ ഫോട്ടോ നടി മനഃപൂര്‍വ്വം പങ്കുവെച്ച് ട്രോളന്മാര്‍ക്ക് ഒരു ഇരയിട്ട് കൊടുത്തതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/237300/are-you-love-whole-village-waiting-for-you-unite)