#MashuraBasheer | ഞങ്ങള്‍ക്കിടയില്‍ മത്സരമോ അസൂയയോ വെറുപ്പോ ഇല്ല, സുഹാനയെ ചേർത്ത് പിടിച്ച് മഷൂറ

#MashuraBasheer |  ഞങ്ങള്‍ക്കിടയില്‍ മത്സരമോ അസൂയയോ വെറുപ്പോ ഇല്ല, സുഹാനയെ ചേർത്ത് പിടിച്ച് മഷൂറ
2024-09-22T07:37:00 | By ShafnaSherin

(moviemax.in)ബന്ധങ്ങളുടെ കാര്യത്തില്‍ സകല മലയാളികളുടെയും മുന്‍വിധി തെറ്റിച്ച താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബിഗ് ബോസ് താരം കൂടിയായ ബഷീര്‍ യൂട്യൂബ് ചാനലിലും സജീവമാണ്.

രണ്ട് തവണ വിവാഹിതനായെന്ന പേരിലാണ് താരം മുന്‍പ് വിമര്‍ശനം നേരിട്ടത്. എന്നാല്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരമിപ്പോള്‍.

ആദ്യ ഭാര്യയും അതില്‍ രണ്ട് മക്കളും ഉള്ളപ്പോഴാണ് ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നത്. ശേഷം രണ്ട് ഭാര്യമാരും ഒരു വീട്ടില്‍ താമസിക്കുകയും ചെയ്യാന്‍ തുടങ്ങി.

ഇതൊക്കെ പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാതെ വന്നതോടെ താരങ്ങള്‍ക്ക് വന്‍ വിമര്‍ശനങ്ങളും ലഭിച്ചു. എന്നാല്‍ ബഷീറിന്റെ ഭാര്യമാര്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും വീണ്ടും ചര്‍ച്ചയാവുകയാണ്.

സുഹാന ബഷീര്‍, മഷൂറ ബഷീര്‍ എന്നിങ്ങനെ ബഷീറിന്റെ രണ്ട ഭാര്യമാരും മലയാളികള്‍ക്ക് സുപരിചിതരാണ്. യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മൂവരും എത്താറുണ്ട്.

ഇതിലൂടെയാണ് താരങ്ങളെ കുറിച്ചുള്ള മുന്‍വിധി കുറഞ്ഞ് വന്നത്. എന്നാല്‍ ഭാര്യയും മക്കളുമുള്ള ഒരുത്തനെ സ്വന്തമാക്കിയെന്ന കാരണത്താല്‍ ഇന്നും മഷൂറയെ പരസ്യമായി വിചാരണ ചെയ്യുന്നവരുണ്ട്.

അവര്‍ക്കെല്ലാമുള്ള മറുപടി കാലങ്ങളായി മഷൂറ കൊടുക്കാറുമുണ്ട്. സ്വന്തമൊരു സഹോദരി എന്നതിലുപരി അമ്മയുടേതിന് സമാനമായ സ്‌നേഹമാണ് സുഹാന തനിക്ക് തരാറുള്ളതെന്നാണ് മഷൂറ പറയാറ്.

ഭാര്യമാര്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും വിശ്വാസവുമൊക്കെയാണ് തന്റെ കുടുംബം മുന്നോട്ട് നല്ല രീതിയില്‍ പോകാന്‍ കാരണമെന്ന് ബഷീറും പറയാറുണ്ട്.

ഇപ്പോഴിതാ സുഹാനയെ ചേര്‍ത്ത് നിര്‍ത്തി ഒരു എഴുത്തുമായി എത്തിയിരിക്കുകയാണ് മഷൂറ.'ഓരോ സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തില്‍ അത്ഭുതകരമാണെന്ന് കരുതുന്ന മറ്റ് സ്ത്രീകളെ ആവശ്യമായി വരാറുണ്ട്.

അവര്‍ക്കിടയില്‍ മത്സരമില്ല, അസൂയയില്ല, വെറുപ്പില്ല. ആകെയുള്ളത് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നിനക്കായി ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു, നിനക്ക് ഊര്‍ജ്ജം ലഭിച്ചു എന്നൊക്കെയാണ്.എന്റെ കാര്യത്തില്‍ അത് നിങ്ങളാണ് എന്റെ പ്രിയ സുഹാന....' എന്നുമാണ് മഷൂറ എഴുതിയിരിക്കുന്നത്.

പെട്ടെന്ന് സുഹാനയെ കുറിച്ച് ഇങ്ങനൊരു പോസ്റ്റുമായി വന്നതിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും മഷൂറയുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

നിങ്ങള്‍ തമ്മിലുള്ള ബോണ്ടിംഗ് പ്രശംസനീയമാണെന്നാണ് കമന്റുകള്‍. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തൊരു ജീവിതമാണ് നിങ്ങള്‍ രണ്ടാളും തിരഞ്ഞെടുത്തത്.

ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടാവുന്നതില്‍ ഇരുവര്‍ക്കും പ്രശ്‌നമില്ലായിരുന്നു. മാത്രമല്ല മൂന്ന് മക്കളെയും സ്വന്തമായി കരുതി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതും അഭിനന്ദനമര്‍ഹിക്കുന്ന കാര്യങ്ങളാണ്.

ഇതുപോലെ എന്നും ശക്തമായി സ്‌നേഹിച്ച്, സഹോദരിമാരെ പോലെ ജീവിക്കുകയാണ് വേണ്ടതെന്നും നല്ലൊരു ഭാവി ആശംസിക്കുന്നതായിട്ടും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആല്‍ബത്തില്‍ അഭിനയിക്കുന്ന കാലത്താണ് ബഷീര്‍ സോനു എന്ന് വിളിക്കുന്ന സുഹാനയുമായി പരിചയത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ വളരെ കഷ്ടപ്പാടുകൡലാണ് ജീവിച്ചത്.

ഒന്നുമില്ലായ്മയില്‍ താങ്ങും തണലുമായി നിന്നതിനെ പറ്റി മുന്‍പ് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ബഷീര്‍ മഷൂറയുമായി അടുപ്പത്തിലാവുന്നതും വിവാഹിതരാവുന്നതും.

Content Highlight: #There#no #rivalry #jealousy #hatred #between #Mashura #holds #Suhana #together

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup