സിനിമയില്‍ അഭിനയിക്കാന്‍ കിടക്ക പങ്കിടാന്‍ പ്രലോഭനം - കാസ്റ്റിംഗ് കൗച്ച്‌ അനുഭവം പങ്കുവെച്ച് താരം

സിനിമയില്‍ അഭിനയിക്കാന്‍ കിടക്ക പങ്കിടാന്‍ പ്രലോഭനം - കാസ്റ്റിംഗ് കൗച്ച്‌ അനുഭവം  പങ്കുവെച്ച് താരം
2022-01-31T23:06:00 | By Vyshnavy Rajan

താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച്‌ അനുഭവങ്ങള്‍ പങ്കുവച്ച്‌ നടി ദിവ്യങ്ക ത്രിപാഠി. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യങ്ക.

വലിയൊരു ബ്രേക്കിങ് സിനിമയ്ക്ക് വേണ്ടി സംവിധായകനുമായി കിടക്ക പങ്കിടണം എന്നാണ് പറഞ്ഞതെന്നും, എതിര്‍ത്തപ്പോള്‍ തന്നെ കുറിച്ച്‌ വ്യാജ വാര്‍ത്ത പരത്തിയതായും ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി.

ദിവ്യങ്കയുടെ വാക്കുകള്‍ 

'ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും ഇഎംഐയുമെല്ലാം തനിച്ച്‌ അടയ്ക്കേണ്ടിയിരുന്നു.


രുപാട് സമ്മര്‍ദങ്ങളില്‍പ്പെട്ടിരുന്ന സമയം. അങ്ങനെയിരിക്കേയാണ് ഒരു സിനിമയില്‍ അവസരം വരുന്നത്. സംവിധായകനൊപ്പം കിടക്ക പങ്കിടണം, പകരം വലിയൊരു ബ്രേക്കിങ് ചിത്രം നിങ്ങള്‍ക്കു കിട്ടും. ഇതായിരുന്നു എനിക്ക് വന്ന ഓഫര്‍.

എല്ലാവരും ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുക. അവര്‍ക്കൊപ്പം പോയില്ലെങ്കില്‍ നമ്മുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭീഷണി വരെ അവര്‍ ഉയര്‍ത്തും. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ ഉപദേശം കേള്‍ക്കാതിരുന്നതിന് അയാള്‍ പ്രതികാരത്തോടെ എന്നോട് പെരുമാറി.

എന്നെ കുറിച്ച്‌ വ്യാജ വാര്‍ത്ത പരത്തി. ഇത് എന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി. ഞാന്‍ സിനിമയ്ക്ക് യോജിച്ച ആളല്ല, ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണ് എന്ന നിലയില്‍ മുദ്രകുത്തപ്പെട്ടു'.

Content Highlight: Temptation to share a bed to act in a movie - Casting Couch‌ The actor shared his experience

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup