---
title: "താരം ശ്രീരഞ്ജിനി അമ്മയായി."
english_title: "Actress Sriranjini became a mother."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2371/actress-sriranjini-became-a-mother"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609d016d2d885_Untitled-4.jpg"
keywords: []
---

# താരം ശ്രീരഞ്ജിനി അമ്മയായി.

> **Lead Summary:** തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ സുഭരിച്ചതയായ താരം ശ്രീരഞ്ജിനി അമ്മയായി.സന്തോഷം പങ്കുവെച്ച് സഹോദരന്‍ ബിലഹരി .തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ടീച്ചറായി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശ്രീരഞ്ജിനി. സിനിമയില്‍ വരുന്നതിന് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നടി വിവാഹിതയായത്. പോരാട്ടം, അളള് രാമേന്ദ്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.

## Article Content

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ സുഭരിച്ചതയായ താരം ശ്രീരഞ്ജിനി അമ്മയായി.സന്തോഷം പങ്കുവെച്ച് സഹോദരന്‍ ബിലഹരി .തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ടീച്ചറായി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശ്രീരഞ്ജിനി. സിനിമയില്‍ വരുന്നതിന് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നടി വിവാഹിതയായത്. പോരാട്ടം, അളള് രാമേന്ദ്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.

അതേസമയം അനിയത്തി അമ്മയായ സന്തോഷം ബിലഹരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആണ്‍കുഞ്ഞിനാണ് ശ്രീരഞ്ജിനി ജന്മം നല്‍കിയിരിക്കുന്നത്. 

 ഗര്‍ഭകാലത്ത് ശ്രീരഞ്ജിനിക്ക് കോവിഡ് വന്നതും അതില്‍ നിന്നും കുടുംബം ധൈര്യത്തോടെ അതിജീവിച്ചതുമെല്ലാം ബിലഹരി തന്‌റെ പുതിയ പോസ്റ്റില്‍ പറയുന്നു. അനിയത്തിക്ക് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു.

അവള്‍ പ്രെഗനന്റും ആയിരുന്നു, ഡോക്ടര്‍ ഡെലിവറി ഡേറ്റ് പറഞ്ഞ തിയ്യതിക്ക് 24 ദിവസങ്ങള്‍ക്ക് മുന്‍പാണ് അവള്‍ പോസിറ്റീവ് ആയത്. എല്ലായിടത്തെയും പോലെ ചുറ്റുമുളള വാര്‍ത്തകളും ഭയപ്പെടുത്തലുകളുമെല്ലാം ഈ സാഹചര്യത്തില്‍ സ്വഭാവികമാണല്ലോ.

വീട്ടിലും എല്ലാവരും ഭയന്നു. വാര്‍ത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. കോവിഡ് രോഗികളെ ഹോസ്പിറ്റലുകളും ഡെലിവറിക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെന്‍ഷന്‍ കിടക്കുമ്പോഴും അവള്‍ക്ക് ഈ ടൈമില്‍ പെയിന്‍ വന്നാല്‍ അമൃത പോലുളള ആശുപത്രികളില്‍ ഒരു സേഫ്റ്റിക്ക് കൊണ്ടുപോകാനുളള പ്ലാന്‍ ബിയും റെഡിയാക്കിയിരിക്കുന്നു.

കോറോണയെ ഏറെ ഭയന്നെങ്കിലും ഇപ്പോൾ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി വന്ന സന്തോഷത്തിലാണ് ശ്രീരഞ്ജിനി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2371/actress-sriranjini-became-a-mother)