സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോയാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.'സുമുഖനും സല്‍സ്വഭാവിയും' എന്നുമാത്രം എഴുതിയാണ് തന്റെ ബാല്യകാലചിത്രം സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്. സില്‍ക് ജുബ്ബയിട്ട്, കൈ രണ്ടും പിന്നില്കെട്ടിനില്ക്കുന്ന സിദ്ധാര്‍ത്ഥിന്റെ ചിത്രം.കല്യാണിയോടൊപ്പം ഉള്ള ബാല്യകാലചിത്രങ്ങളും ഇടയ്ക്കെല്ലാം സിദ്ധാര്‍ത്ഥ് പങ്കുവയ്ക്കാറുണ്ട്. ഈ ഫോട്ടോ കാണുമ്പോള്‍ സിദ്ധാര്‍ത്ഥിനെ ഏട്ടാ എന്നുവിളിക്കാന്‍ തോന്നുന്നേയില്ലേയെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. പരമ്പരയിലെ കണ്ണനോടുള്ള എല്ലാ ഇഷ്ടങ്ങളും ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റായി നല്‍കുന്നുണ്ട്.
Siddharth, who is active on social media, shared a photo of himself the other day with his fans