---
title: "#bala | 'അപ്പ ജീവനോടെ ഇരിക്കും, എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം..'; ബാല"
english_title: "#bala #wishing #daughter #avanthika #her #birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/236997/bala-wishing-daughter-avanthika-her-birthday"
published_at: "2024-09-21T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee581a6a3e8_bala.jpg"
keywords: []
---

# #bala | 'അപ്പ ജീവനോടെ ഇരിക്കും, എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം..'; ബാല

> **Lead Summary:** മരണത്തിന്റെ പടിവാതിക്കൾ വരെയെത്തിയശേഷം തിരികെ ജീവിതത്തിലേക്ക് വന്ന നടനാണ് ബാല. ഒരു വർഷം മുമ്പായിരുന്നു ബാലയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ​ഗുരുതരമായ കരൾ രോ​ഗം മൂലം ആശുപത്രിയിൽ‍ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആരോ​ഗ്യം വീണ്ടെടുത്ത നടൻ അഭിനയത്തിലും സജീവമാണ്.

## Article Content

മരണത്തിന്റെ പടിവാതിക്കൾ വരെയെത്തിയശേഷം തിരികെ ജീവിതത്തിലേക്ക് വന്ന നടനാണ് ബാല. ഒരു വർഷം മുമ്പായിരുന്നു ബാലയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ​ഗുരുതരമായ കരൾ രോ​ഗം മൂലം ആശുപത്രിയിൽ‍ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിഞ്ഞതിനെ കുറിച്ചെല്ലാം പലപ്പോഴായി ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആരോ​ഗ്യം വീണ്ടെടുത്ത നടൻ അഭിനയത്തിലും സജീവമാണ്.

താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ബാഡ് ബോയ്സ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ബാല ഏക മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. മുൻ ഭാര്യ അമൃത സുരേഷുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്.

ഒരു സമയം വരെ ബാലയ്ക്ക് മകളെ കാണാൻ അനുവാദം കോടതി നൽകിയിരുന്നു. എന്നാൽ പിന്നീട് അതും അവസാനിച്ചു. ഏറെ നാളുകൾക്കുശേഷം ഒരു വർഷം മുമ്പ് ആശുപത്രിയിൽ കരൾ രോ​ഗം മൂർച്ഛിച്ച് കിടന്നപ്പോഴാണ് ബാലയെ കാണാൻ അവന്തിക എത്തിയത്. അന്ന് മകൾ തന്നെ കാണാൻ വന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് ബാല തന്നെ പിന്നീട് പറഞ്ഞിരുന്നു.

മകൾക്ക് പിറന്നാൾ ആശംസിച്ച് ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്...

ഹാപ്പി ബർത്ത് ഡെ പാപ്പു... പാപ്പു സ്നേഹത്തിന് ജീവിതത്തിൽ വലിയ വിലയുണ്ട്. കാരണം മരണം ഉറപ്പിച്ചിരുന്നപ്പോൾ പാപ്പു എന്നെ കാണാൻ വന്നു. അതോടെ ഞാൻ ജീവനോടെ തിരിച്ചെത്തി. ഇപ്പോൾ ഞാൻ മോളേ... നിന്റെ പിറന്നാളിന്‌ നിന്നെ വിഷ് ചെയ്യുന്നു. പ്രതീക്ഷയുണ്ട്... പാപ്പു എന്നെ വിളിക്കുമെന്ന്.

ആ ഒരു പ്രതീക്ഷയോടെ ഈ അപ്പ ജീവനോടെ ഇരിക്കും. തീർച്ചയായും എന്റെ മനസിലെ സ്നേഹം സത്യമാണെങ്കിൽ നീ കണ്ടിരിക്കും ഈ എന്നെ വിളിച്ചിരിക്കും. വിളിച്ചില്ലെങ്കിലും എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം. അച്ഛൻ എപ്പോളും നിന്റെ കൂടെയുണ്ട്... ലവ് യു ഡാ... ഉമ്മ... എന്നാണ് ബാല പറഞ്ഞത്.

പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോഴാണ് അവരോട് സ്നേഹം കാണിക്കേണ്ടത്. അല്ലാതെ മരിച്ചശേഷമല്ലെന്നും വീഡിയോയിൽ ബാല കുറിച്ചു.

നടന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേർ പാപ്പുവിന് പിറന്നാൾ ആശംസിച്ച് എത്തി. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/236997/bala-wishing-daughter-avanthika-her-birthday)