---
title: "#KaviyoorPonnamma  | 'വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല' - മോഹന്‍ലാല്‍"
english_title: "#Mohanlal #expressed #grief #over #demise #KaviyoorPonnamma."
publisher: "moviemax.in"
canonical_url: "https://moviemax.in/news/236996/mohanlal-expressed-grief-over-demise-kaviyoorponnamma"
published_at: "2024-09-21T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee575ce2b38_mohnalal.jpg"
keywords: []
---

# #KaviyoorPonnamma  | 'വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല' - മോഹന്‍ലാല്‍

> **Lead Summary:** ** ** കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍. കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയും ചെയ്തു.

## Article Content

** ** കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍. കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയും ചെയ്തു.

***ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ***

* അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. *

*മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍. *

*പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. *

*മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..*

*വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.*

### Related Links & Sources
- [Original Story Source](https://moviemax.in/news/236996/mohanlal-expressed-grief-over-demise-kaviyoorponnamma)