#kaviyoorponnamma | മനസ്സിൽ മായാതെ അമ്മ മുഖം; കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം, സംസ്കാരം വൈകീട്ട്

#kaviyoorponnamma | മനസ്സിൽ മായാതെ അമ്മ മുഖം; കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം, സംസ്കാരം വൈകീട്ട്
Sep 21, 2024 09:39 AM | By Athira V

മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്നു നാട് വിടനൽകും. കളമശേരി ടൗൺഹാളിൽ പൊതുദർശനം തുടങ്ങി. സിനിമ മേഖലയിലെ പ്രമുഖ താരങ്ങളടക്കം നിരവധി ആളുകളാലാണ് തങ്ങളുടെ പൊന്നമ്മയെ അവസാനമായി ഒരുനോക്കുകാണാനായി കളമശ്ശേരിയിലേക്ക് എത്തുന്നത്.

വൈകിട്ട് 4 ന് ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്കാരം.

കാൻസർ രോഗ ബാധിതയായിരുന്ന കവിയൂർ പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു. കവിയൂർ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി.

മമ്മൂട്ടി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോൾ, സരയൂ, സംവിധായകരായ സിബിമലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.


#mother's #face #indelible #mind #Public #viewing #Kalamassery #Town #Hall #funeral #evening

Next TV

Related Stories
#KaviyoorPonnamma  |  വിടനല്‍കാനൊരുങ്ങി കലാലോകം,  കവിയൂര്‍ പൊന്നമ്മയെ കാണാൻ മോഹന്‍ലാലും മമ്മൂട്ടിയുമെത്തി

Sep 21, 2024 11:59 AM

#KaviyoorPonnamma | വിടനല്‍കാനൊരുങ്ങി കലാലോകം, കവിയൂര്‍ പൊന്നമ്മയെ കാണാൻ മോഹന്‍ലാലും മമ്മൂട്ടിയുമെത്തി

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
#bala | 'അപ്പ ജീവനോടെ ഇരിക്കും, എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം..'; ബാല

Sep 21, 2024 10:52 AM

#bala | 'അപ്പ ജീവനോടെ ഇരിക്കും, എന്റെ മരണത്തിനുശേഷമെങ്കിലും പാപ്പു എന്നെ വന്നു കാണണം..'; ബാല

പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോഴാണ് അവരോട് സ്നേഹം കാണിക്കേണ്ടത്. അല്ലാതെ മരിച്ചശേഷമല്ലെന്നും വീഡിയോയിൽ ബാല...

Read More >>
#KaviyoorPonnamma  | 'വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല' - മോഹന്‍ലാല്‍

Sep 21, 2024 10:47 AM

#KaviyoorPonnamma | 'വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല' - മോഹന്‍ലാല്‍

പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി എന്നാണ് മോഹന്‍ലാല്‍...

Read More >>
#kaviyoorponnamma |  'ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി...അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും'; മഞ്ജുവാര്യർ

Sep 21, 2024 08:21 AM

#kaviyoorponnamma | 'ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി...അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും'; മഞ്ജുവാര്യർ

സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള...

Read More >>
#kaviyoorponnamma | കവിയൂർ പൊന്നമ്മയ്ക്ക് നാട്  വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമർപ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമെത്തും

Sep 21, 2024 07:29 AM

#kaviyoorponnamma | കവിയൂർ പൊന്നമ്മയ്ക്ക് നാട് വിട നല്‍കും, പൊതുദർശനം 9 മുതൽ; ആദരമർപ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയുമെത്തും

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ...

Read More >>
#KaviyoorPonnamma | 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ', കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍  മമ്മൂട്ടി

Sep 20, 2024 09:08 PM

#KaviyoorPonnamma | 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ', കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മമ്മൂട്ടി

മലയാള സിനിമാലോകം മുഴുവന്‍ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്....

Read More >>
Top Stories










News Roundup