---
title: "#KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ"
english_title: "#Another #quiet  #peaceful #year #Kavya  #Instagram #post  #her #40th #birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/236757/another-quiet-peaceful-year-kavya-instagram-post-her-40th-birthday"
published_at: "2024-09-20T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed15b69e6f9_image__copy.jpg"
keywords: []
---

# #KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ

> **Lead Summary:** **[**40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്‌ധരിച്ച്,കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

## Article Content

**[**40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്‌ധരിച്ച്,കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകള്‍ക്ക് നന്ദി'- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ 'ലക്ഷ്യ'യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്

[A post shared by Kavya Madhavan (@kavyamadhavanofficial)](https://www.instagram.com/p/DAGHHVWSbSh/?utm_source=ig_embed&utm_campaign=loading)

അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്.

ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.

[A post shared by Dileep (@dileepactor)](https://www.instagram.com/p/C_7Tqfsv0Bg/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/236757/another-quiet-peaceful-year-kavya-instagram-post-her-40th-birthday)