#jayasurya | എല്ലാം വഴിയെ മനസ്സിലാകും, വൈകാതെ മാധ്യമങ്ങളെ കാണും; പീഡന പരാതിയിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ

#jayasurya | എല്ലാം വഴിയെ മനസ്സിലാകും, വൈകാതെ മാധ്യമങ്ങളെ കാണും; പീഡന പരാതിയിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ
2024-09-20T06:03:00 | By Athira V

വിദേശത്തായിരുന്ന നടൻ ജയസൂര്യ നാട്ടിൽ മടങ്ങിയെത്തി. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്ന ജയസൂര്യ നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. പീഡനപരാതി ഉയർന്നതിന് ശേഷം ആദ്യമായാണ് നടൻ കേരളത്തിൽ എത്തുന്നത്.

തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ വെെകാതെ തന്നെ കാണുമെന്ന് അറിയിച്ച നടൻ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ലൈംഗിക പീഡനക്കേസിൽ ജയസൂര്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.

നിലവിൽ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. നടി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ജയസൂര്യ പറയുന്നത്.

വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ പറഞ്ഞിരുന്നു. സെക്രട്ടേറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്.

സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വർഷങ്ങൾക്കുമുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽവെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.

Content Highlight: #All #will #understand #way #will #soon #meet #media #Jayasuriya #said #that #he #cannot #respond #harassment #complaint

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup