---
title: "വിനീത് ശ്രീനിവാസന് മുന്‍പ് തണ്ണീര്‍മത്തന്‍ കഥാപാത്രം തേടിയെത്തിയത് എന്നെ-സണ്ണി വെയ്ന്‍"
english_title: "Before Vineeth Sreenivasan, the role of Thanneermathan was sought by me-Sunny Wayne"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2364/before-vineeth-sreenivasan-the-role-of-thanneermathan-was-sought-by-me-sunny-wayne"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609cc77e2dcfb_.jpg"
keywords: []
---

# വിനീത് ശ്രീനിവാസന് മുന്‍പ് തണ്ണീര്‍മത്തന്‍ കഥാപാത്രം തേടിയെത്തിയത് എന്നെ-സണ്ണി വെയ്ന്‍

> **Lead Summary:** പ്ലസ്ടു പശ്ചാത്തലത്തില്‍ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മാത്യൂ തോമസ്, വിനീത് ശ്രീനിവാസന്‍, അനശ്വര രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി.

## Article Content

പ്ലസ്ടു പശ്ചാത്തലത്തില്‍ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മാത്യൂ തോമസ്, വിനീത് ശ്രീനിവാസന്‍, അനശ്വര രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി.

അതേസമയം തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസന്‍ ചെയ്ത വേഷം ആദ്യം തേടിയെത്തിയത് തന്നെയായിരുന്നു എന്ന് നടന്‍ സണ്ണി വെയ്ന്‍ വെളിപ്പെടുത്തിയിരുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യം പറഞ്ഞത്. സണ്ണി വെയ്ന്‍ എന്തോ കാരണത്താല്‍ വേണ്ടെന്ന് വെച്ച ശേഷമാണ് ആ റോള്‍ വിനീതിലേക്ക് എത്തുന്നത്. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രം വിനീത് ഗംഭീരമാക്കി കൈയ്യടി നേടുന്നത് കണ്ടപ്പോള്‍ അസൂയ തോന്നിയെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു. വേണ്ടെന്ന് തീരുമാനിച്ച് കൈവിട്ട് പിന്നീട് സങ്കടം തോന്നിയ കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു സണ്ണി മറുപടി നല്‍കിയത്.

> "തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണംകൊണ്ട് അത് ചെയ്തില്ല. തിയ്യേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കയ്യടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്‌റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുളള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്. സണ്ണി വെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു. രവി പദ്മനാഭന്‍ എന്ന അധ്യാപകന്‌റെ റോളിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയത്. മാത്യൂവിനും അനശ്വരയ്ക്കുമൊപ്പം ഏറെ പ്രാധാന്യമുളള കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2364/before-vineeth-sreenivasan-the-role-of-thanneermathan-was-sought-by-me-sunny-wayne)