---
title: "സാറ് സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസും;തുറമുഖം ഒഫീഷ്യല്‍ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ "
english_title: "thuramukham  has taken over the official teaser."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2363/thuramukham-has-taken-over-the-official-teaser"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609cc44be553c_thuramukham.jpg"
keywords: []
---

# സാറ് സെയ്ത്താനാണെങ്കില്‍ നുമ്മ ഇബിലീസും;തുറമുഖം ഒഫീഷ്യല്‍ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍ 

> **Lead Summary:** സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആർ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

## Article Content

സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആർ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് തുറമുഖം പറയുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമിക്കുന്നത്.നിവിൻ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് തുറമുഖത്തിന് ഉണ്ട്.കാസ്റ്റിംഗ് ബ്രില്ല്യന്‍ സാണ് ചിത്രത്തില്‍ എടുത്ത് പറയാന്‍ ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2363/thuramukham-has-taken-over-the-official-teaser)