---
title: "mahalakshmi | വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് ആ പേര് ഇട്ടത്; അമ്മയ്ക്കു വേണ്ടി ഇത്തവണ കുഞ്ഞു മാമാട്ടിയും"
english_title: "#Named #because #born #Vijayadashami #This #time #baby #Mamatti #too #for #mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/236114/named-because-born-vijayadashami-this-time-baby-mamatti-too-for-mother"
published_at: "2024-09-17T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9203f1ab39_dileep.jpg"
keywords: []
---

# mahalakshmi | വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് ആ പേര് ഇട്ടത്; അമ്മയ്ക്കു വേണ്ടി ഇത്തവണ കുഞ്ഞു മാമാട്ടിയും

> **Lead Summary:** കുടുംബവും സുഹൃത്തുക്കളുമൊത്ത് ഓണം ആഘോഷമാക്കുകയാണ് സിനിമ നടന്മാരും നടിമാരും. ആ കൂട്ടത്തിൽ ജനപ്രിയ നായകനും ദിലീപും ഓണം മക്കളോടൊപ്പവും കാവ്യയോടൊപ്പവും ആഘോഷിച്ചിരുന്നു. 

## Article Content

കുടുംബവും സുഹൃത്തുക്കളുമൊത്ത് ഓണം ആഘോഷമാക്കുകയാണ് സിനിമ നടന്മാരും നടിമാരും. ആ കൂട്ടത്തിൽ ജനപ്രിയ നായകനും ദിലീപും ഓണം മക്കളോടൊപ്പവും കാവ്യയോടൊപ്പവും ആഘോഷിച്ചിരുന്നു. 

ഇത്തവണത്തെ ആഘോഷങ്ങൾ ​ഗംഭീരമല്ലെങ്കിൽ പോലും കാവ്യ നാളുകൾക്കു മുന്നേ ഓണം സെയിൽ ഫോട്ടോഷൂട്ടുകൾ ആരംഭിച്ചിരുന്നു.

കാവ്യയുടെ ലക്ഷ്യ ബുട്ടീക്കിനു വേണ്ടി മകൾ മീനാക്ഷിയായിരുന്നു മോഡലായി എത്തിയത്. മീനാക്ഷി മോഡലായി എത്തിയ ഡിസൈനുകൾക്കും പ്രത്യേകം ഫാൻസുണ്ട്.

ഏത് സ്റ്റൈലും മീനൂട്ടിക്ക് ഇണങ്ങുന്നുണ്ട്. ധാവണി ലുക്കിലും മോഡേൺ ലുക്കിലും മീനൂട്ടി എത്തിയിരുന്നു. ഇപ്പോൾ മാമാട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള മീനൂട്ടിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

ചിത്രത്തിൽ മീനാക്ഷി ധരിച്ച ധാവണി സെറ്റിന്റെ മിനി വേർഷനാണ് മാമാട്ടി ധരിച്ചത്. ഇരുവരെയും കാണാൻ മാലാഖമാരെ പോലുണ്ട്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മഹാലക്ഷ്മി എന്ന മാമാട്ടി.

കുസൃതി കാട്ടി നടക്കുന്ന മാമാട്ടിയെ എല്ലാവർക്കും അറിയാം. മാമാട്ടിയുടെ കുറുമ്പുകളെ കുറിച്ച് ദിലീപ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കണ്ണു തെറ്റിയാൽ അവൾ ഫോണ്‍ എടുത്ത് ക്യാമറ ഓണാക്കി വ്‌ളോഗ് ചെയ്യും.

ഹായ് ഗൈസ് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ സംസാരിക്കുന്നത് കാണാമെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല മാമാട്ടിയെ എപ്പോഴും ശ്രദ്ധിക്കണമെന്ന് കാവ്യയോട് ദിലീപ് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.

മീനാക്ഷിയും മഹാലക്ഷ്മിയും സുഹൃത്തുക്കളെ പോലെയാണ്. ചേച്ചിയുണ്ടെങ്കിൽ മറ്റാരും വേണമെന്ന് മാമാട്ടിക്കു നിർബന്ധമില്ല.

മാമാട്ടിയുടെ അമ്മയെ പോലെയാണ് മീനൂട്ടി. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് രണ്ടാമത്തെ മകൾക്ക് മഹാലക്ഷ്മി എന്ന പേരിട്ടതെന്ന് മുൻപൊരിക്കൽ ദിലീപ് പറഞ്ഞിട്ടുണ്ട്.

മഹാലക്ഷ്മി ഇപ്പോൾ യു.കെ.ജിയിലാണ് പഠിക്കുന്നത്. മാമാട്ടിയെ കാണുമ്പോൾ മീനൂട്ടി ചെറുപ്പത്തിൽ ഉണ്ടായിരുന്ന പോലെയാണ് പ്രത്യക്ഷത്തിൽ തോന്നുന്നത്.

ഇരുവരും തമ്മിൽ നല്ല സാമ്യമുണ്ട്. മക്കൾ രണ്ടാളും അച്ഛന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. മക്കളുടെ അഭിപ്രായങ്ങളും സ്വീകരിക്കാറുണ്ട്.

മാമാട്ടി സിനിമകൾ കാണുമ്പോൾ പൊട്ടിച്ചിരിക്കാറുണ്ട്. ഒരിക്കൽ ബാന്ദ്ര സിനിമയിൽ തമന്നക്കൊപ്പം ഡാൻസ് ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ നാണം കെടുത്തരുത് എന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

താര പുത്രി സിനിമയിലേക്ക് എത്തുമോയെന്ന ചർച്ചകൾ ഉയർന്നിരുന്നു. സിനിമയോട് താത്പര്യമില്ലെന്നും, തനിക്ക് ഡോക്ടറാവാനാണ് ആ​ഗ്രഹമെന്നും മീനാക്ഷി വ്യക്തമാക്കിയിരുന്നു.

ഒപ്പം നൃത്തം ചെയ്യാനും റീൽസ് എടുക്കാനുമെല്ലാം താത്പര്യം പ്രകടിച്ചിട്ടുണ്ട്. മീനാക്ഷിയുടെ വീഡിയോസ് കാണുമ്പോൾ അമ്മയെ പോലുണ്ട് എന്ന കമന്റുകളാണ് കൂടുതലും വരാറുള്ളത്.

എന്നാൽ മഞ്ജു വാര്യരെ പോലെ മീനാക്ഷി ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല. പക്ഷേ വീഡിയോസിൽ ​ഗംഭീര പ്രകടനമാണ് കാണാൻ സാധിക്കുന്നതും.

മീനൂട്ടി ആദ്യമായി മോഡലായത് കാവ്യയുടെ ലക്ഷ്യക്കു വേണ്ടിയാണെങ്കിലും മോഡലി​ഗിൽ വളരാൻ മീനൂട്ടിക്ക് സാധിക്കും. ഇപ്പോൾ കാവ്യയുടെ ഓൺലൈൻ ബിസിനസിനു മകൾ മഹാലക്ഷ്മിയും ചേച്ചിക്കൊപ്പം രം​ഗത്ത് എത്തി.

അതോടെ ആരാധകരെല്ലാം ഏറെ സന്തോഷത്തിലായി. ഇത്തവണ ഓണത്തിന് എല്ലാ സ്റ്റൈൽ ഡിസൈനും ലക്ഷ്യയിലുണ്ടെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് കാവ്യ.

ഈ ചിത്രത്തിനു താഴെ ഒട്ടനവധി ആളുകളാണ് സ്നേഹം അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ദിലീപ് കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ ചിത്രങ്ങളും പങ്കു വെച്ചത്.

ആ ചിത്രങ്ങളും പ്രേക്ഷകർ‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഈ ഓണത്തിനും പതിവു പോലെ ദിലീപ് ചിത്രങ്ങളൊന്നും റിലീസ് ഉണ്ടായിരുന്നില്ല. അവസാനം റിലീസ് ചെയ്തത് പവി കെയർ ടേക്കർ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/236114/named-because-born-vijayadashami-this-time-baby-mamatti-too-for-mother)