---
title: "മഹാലക്ഷ്മിയും കാവ്യാ മാധവനും ;മീനാക്ഷിയെ തിരക്കി ആരാധകര്‍ "
english_title: "mahalakshmi-and-kavya-madhavan-fans-search-for-meenakshi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2361/mahalakshmi-and-kavya-madhavan-fans-search-for-meenakshi"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609cb54805d57_kavya.jpg"
keywords: []
---

# മഹാലക്ഷ്മിയും കാവ്യാ മാധവനും ;മീനാക്ഷിയെ തിരക്കി ആരാധകര്‍ 

> **Lead Summary:** മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ദിലീപ് കാവ്യയെ താലി ചാര്‍ത്തിയത്. നിശാല്‍ ചന്ദ്രയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് കാവ്യയും ദിലീപിനൊപ്പമെത്തിയത്. ഇവരുടെ മകളാണ് മഹാലക്ഷ്മി. മീനാക്ഷിയെപ്പോലെ തന്നെ അനുജത്തിക്കും ആരാധകരേറെയാണ്. കാവ്യയും മഹാലക്ഷ്മിയും ഒരുമിച്ചുള്ളൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

## Article Content

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ദിലീപ് കാവ്യയെ താലി ചാര്‍ത്തിയത്. നിശാല്‍ ചന്ദ്രയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് കാവ്യയും ദിലീപിനൊപ്പമെത്തിയത്. ഇവരുടെ മകളാണ് മഹാലക്ഷ്മി. മീനാക്ഷിയെപ്പോലെ തന്നെ അനുജത്തിക്കും ആരാധകരേറെയാണ്. കാവ്യയും മഹാലക്ഷ്മിയും ഒരുമിച്ചുള്ളൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മകളുടെ കണ്ണ് വരയ്ക്കുന്ന ഫോട്ടോയായിരുന്നു പ്രചരിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ പുറത്തുവിട്ടത്.വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്.

അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മീനാക്ഷിയാണ് അനിയത്തിക്ക് വേണ്ടി പേര് തിരഞ്ഞെടുത്തത്. മക്കള്‍ രണ്ടാളും കൂട്ടാണെന്നും സമയം കിട്ടുമ്പോഴെല്ലാം മീനാക്ഷി ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് എത്താറുണ്ടെന്നുള്ള വിശേഷങ്ങളും വൈറലായി മാറിയിരുന്നു.

ദിലീപിനോട് മാത്രമല്ല മീനാക്ഷിയുമായും കൂട്ടായിരുന്നു കാവ്യ മാധവന്‍. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ദിലീപ് രണ്ടാം വിവാഹം ചെയ്തത്. തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെയാണ് വിവാഹം ചെയ്യുന്നതെന്ന് മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായാണ് താരം പറഞ്ഞത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹാലോചനയും മറ്റ് കാര്യങ്ങളും നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2361/mahalakshmi-and-kavya-madhavan-fans-search-for-meenakshi)