---
title: "#Viral |  ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ!; അമ്മ അവാര്‍ഡ് വാങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി മകള്‍"
english_title: "#Aishwarya #biggest #fan  #Aardhya #herself #Daughter #captures #mother #receiving #award  #camera"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235935/aishwarya-biggest-fan-aardhya-herself-daughter-captures-mother-receiving-award-camera"
published_at: "2024-09-16T14:45:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7f7f6cdde4_Untitled-13_copy.jpg"
keywords: []
---

# #Viral |  ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ!; അമ്മ അവാര്‍ഡ് വാങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി മകള്‍

> **Lead Summary:** **[എല്ലാ യാത്രകളിലും **പരിപാടികളിലും വേദികളിലുമെല്ലാം ഐശ്വര്യ റായിയുടെ നിഴല്‍പോലെ മകള്‍ ആരാധ്യയുമുണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ ആരാധ്യ പതിയാറുണ്ട്.

## Article Content

**[എല്ലാ യാത്രകളിലും **പരിപാടികളിലും വേദികളിലുമെല്ലാം ഐശ്വര്യ റായിയുടെ നിഴല്‍പോലെ മകള്‍ ആരാധ്യയുമുണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ ആരാധ്യ പതിയാറുണ്ട്.

ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധ്യ നടത്തിയ പ്രസംഗവും സ്‌കൂളിന്റെ വാര്‍ഷിക ദിനത്തില്‍ അവതരിപ്പിച്ച നാടകത്തിലെ ആരാധ്യയുടെ കഥാപാത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങളിലും ഐശ്വര്യയ്‌ക്കൊപ്പം നിറസാന്നിധ്യമായി ആരാധ്യയുമുണ്ടായിരുന്നു. കാന്‍ ചലച്ചിത്രമേളയിലും ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ എത്തിയിരുന്നു.

ഇപ്പോഴിതാ ദുബായില്‍ നടന്ന സൈമ അവാര്‍ഡ് ഷോയിലും ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയുമെത്തി. ക്രിട്ടിക്‌സ് വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഐശ്വര്യയായിരുന്നു.

സംവിധായകന്‍ കബീര്‍ ഖാനില്‍ നിന്ന് ഐശ്വര്യ അവാര്‍ഡ് വാങ്ങുമ്പോള്‍ ആരാധ്യ വേദിയിലിരുന്ന് മൊബൈല്‍ ക്യാമറയില്‍ ആ നിമിഷം പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ നിമിഷനേരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

[A post shared by SIIMA (@siimawards)](https://www.instagram.com/reel/C_86tOHM65C/?utm_source=ig_embed&utm_campaign=loading)

ഇരുവരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് അവാര്‍ഡ് നിശയ്‌ക്കെത്തിയത്. കറുപ്പില്‍ ഗോള്‍ഡന്‍ വരകളുള്ള സല്‍വാര്‍ സ്യൂട്ടായിരുന്നു ഐശ്വര്യയുടെ വേഷം. കറുപ്പും സില്‍വര്‍ നിറവും ചേര്‍ന്ന തിളങ്ങുന്ന ലോങ് ടോപ്പും പലാസോ പാന്റ്‌സുമായിരുന്നു ആരാധ്യയുടെ ഔട്ട്ഫിറ്റ്

### Related Links & Sources
- [Original Story Source](https://moviemax.in/news/235935/aishwarya-biggest-fan-aardhya-herself-daughter-captures-mother-receiving-award-camera)