#Indrajith | പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ പുറത്ത്; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്

#Indrajith | പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ്  ടീസർ പുറത്ത്; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്
Sep 16, 2024 02:29 PM | By ShafnaSherin

(moviemax.in)ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ റിലീസ് ചെയ്തു.

നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഒരേ മുഖം, റിലീസിന് ഒരുങ്ങുന്ന പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ വേണ്ട സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്.

ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

#pre #announcement #teaser #new #film #out #Indrajith #crime #investigation #thriller

Next TV

Related Stories
#KathaInnuVare  | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

Sep 18, 2024 10:00 PM

#KathaInnuVare | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ...

Read More >>
#Vazha | തിയറ്ററുകളിൽ  സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

Sep 18, 2024 08:41 PM

#Vazha | തിയറ്ററുകളിൽ സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക്...

Read More >>
#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

Sep 18, 2024 07:17 PM

#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ വളർത്തു മൃ​ഗങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ്...

Read More >>
#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

Sep 18, 2024 04:46 PM

#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍....

Read More >>
#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

Sep 18, 2024 02:30 PM

#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റെ പുതിയ റിലീസ്...

Read More >>
Top Stories