#Ishanikrishna | നാടൻ സ്റ്റൈലിൽ ഇഷാനി; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

 #Ishanikrishna | നാടൻ സ്റ്റൈലിൽ  ഇഷാനി; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ
2024-09-16T11:45:00 | By Adithya N P

(moviemax.in)ദിയയുടെ വിവാഹത്തിന്റെ തിരക്കായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായിട്ട്. ഇപ്പോഴിതാ ഓണാഘോഷങ്ങളുമായി കൃഷ്ണകുമാറും കുടുംബവും. ദിയയുടേയും അശ്വിന്റെയും വിവാഹ ശേഷമുള്ള ആദ്യ ഓണമാണ് ഇത്തവണ.

അവരുടെ ആഘോഷങ്ങൾക്കൊപ്പം കൃഷ്ണകുമാറും ഭാര്യക്കും മക്കൾക്കുമൊപ്പം ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ നടത്തിയിരിക്കുന്നു. അതിന്റെ ചിത്രങ്ങൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നു.

ഹെവി ഡിസൈനർ ഡ്രെസ്സുകൾ ധരിച്ചിട്ടായിരുന്നു വിവാഹ സമയത്തുള്ള ആഘോഷങ്ങളിൽ എല്ലാവരും പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പക്കാ നാടൻ സ്റ്റൈലിൽ വളരെ സിമ്പിൾ ലുക്കിലാണ് എല്ലാവരും.

ഓണം ഫോട്ടോഷൂട്ട് വിശേഷങ്ങൾ ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ദിയയും ഉണ്ടായിരുന്നു. ഓസിയുടെ വിവാഹത്തിനു മുന്നേ എടുത്ത ഫോട്ടോഷൂട്ടാണെന്ന് കാണുമ്പോൾ വ്യക്തമാണ്.

പുളിയിലക്കര മുണ്ടും സെറ്റും ധരിച്ചാണ് എല്ലാവരും റെഡിയായത്. ഇഷാനി ഒരു മെറൂൺ നിറത്തിലുള്ള സെറ്റും മുണ്ടുമാണ് ധരിച്ചത്. അതീവ സുന്ദരിയായ ഇഷാനിയെ കാണാൻ സാധിക്കും.ഇഷാനി വർഷങ്ങളായി കണ്ണിന് താഴെ കൺമഷി എഴുതാറില്ല.

ഓണം ഫോട്ടോഷൂട്ടിന് പോകുമ്പോൾ കണ്ണെഴുതേണ്ടി വന്നു. കണ്ണെഴുതുമ്പോൾ ഇഷാനിയുടെ കണ്ണ് നിറയുന്നുണ്ട്. ഇഷാനി മെറൂൺ നിറത്തിലുള്ള പുളിയിലക്കര മുണ്ട് എടുത്തപ്പോൾ അതേ നിറത്തിലുള്ള വളകളാണ് ധരിച്ചത്.

"ഈ മെറൂൺ കളർ വള കണ്ടപ്പോൾ ഹൻസുവിനും ആ കളർ വേണമെന്ന് പറയുന്നുണ്ട്. നിന്റെ കളർ റെഡ് അല്ലെ? എന്തിനാ എന്റേത് വേണമെന്ന് പറയുന്നത്." ഇഷാനി ഹൻസുവിനോട് ചോദിച്ചു.സിമ്പിളായി ഒരു മാലയും വളരെ കുറച്ച് കുപ്പിവളകളുമാണ് എല്ലാവരും ധരിച്ചത്.

ഇഷാനി മുടിയൊന്നും ചെയ്തിട്ടില്ല. സിമ്പിളായിട്ടാണ് സെറ്റാക്കിയത്. കുറച്ച് മുല്ലപ്പൂവും തലയിൽ ചൂടുന്നുണ്ട്. മുല്ലപ്പൂ വെക്കുമ്പോൾ വളരെ സിമ്പിളായി മതിയെന്ന് ഇഷാനി പറയുന്നുണ്ട്.

ഇഷാനിയും മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും എല്ലാവരും ഒരുമിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് ഷൂട്ടിം​ഗ് നടന്നത്. ഏതോ ഒരു അമ്പല മുറ്റത്ത് നിൽക്കുന്ന പ്രതീതിയുണ്ടായിരുന്നു ചിത്രങ്ങൾ കാണുമ്പോൾ.

വീഡിയോക്ക് താഴെ നിരവധി പേരാണ് ഇഷാനിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്."ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ.." എന്നാണ് ഇഷാനിയെ കുറിച്ച് ഒരാൾ ചോദിച്ചത്.

മറ്റൊരാൾ പറഞ്ഞത് സിന്ധു ചേച്ചിയും ഇഷാനിയും ​ഗംഭീരം, ഹൻസുവിന് പച്ചക്കര ഇടാമായിരുന്നു. അങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. കൂടുതൽ ആളുകളും അഹാനയുടെ ഫാൻസ് ആണെന്ന് തോന്നിപ്പോകും.

അഹാനയുടെ സൗന്ദര്യത്തെ കുറിച്ചാണ് പലർക്കും പറയാൻ സമയം. ഇഷാനി പക്കാ നാടൻ പെൺകുട്ടിയെ പോലുണ്ടെന്ന് പറയുന്നുണ്ട്. ഹൻസുവിന് മാത്രം ഇവർക്കിടയിൽ പിടിച്ചു നിൽക്കാനായില്ല."ഇത്തവണ ഞങ്ങളുടെ തീം വളരെ സിമ്പിളാണ്.

എല്ലാ വർഷവും ഒരു കളർ ഫിക്സ് ചെയ്തിട്ട് അതിന്റെ പല ഷേഡിലുള്ള ഡ്രസ് ചെയ്ത് അത്യാവശ്യം ഹെവി ലുക്കിലാണ് ഓണം ഷൂട്ട് നടത്താറ്. ഇത്തവണ സിമ്പിൾ ലുക്ക് ചെയ്യാമെന്ന് പറഞ്ഞത് അമ്മയാണ്.

" ഇഷാനി പറയുന്നു. ചിത്രാഞ്ജലിയിലെ ലൊക്കേഷനിൽ എത്തിയപ്പോൾ ഒരു കുഞ്ഞു അത്തപ്പൂക്കളം ഒരുക്കുന്നുണ്ട്. ഇഷാനിയുടെ വ്ലോ​ഗ് ആണെങ്കിലും ഓസിയും ഹൻസുവുമാണ് കൂടുതലും സംസാരിക്കുന്നത്.

ഇരുവരും മാറി മാറി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. കൃഷ്ണകുമാറും അഹാനയും കറുപ്പ് നിറത്തിലായിരുന്നു. എല്ലാവർക്കും ഇത്തവണത്തെ ലുക്ക് ഇഷ്ടപ്പെട്ടു. ഹൻസു-ഓസി-ഇഷാനി മൂന്നു പേരും ഏകദേശം ഒരേപോലുണ്ടായിരുന്നു കാണാൻ.

വിവാഹ ശേഷം ഓസിയും അശ്വിനും ഒരുമിച്ച് ഓണ വിശേഷങ്ങൾ ദിയ ഇന്നലെ പങ്കുവെച്ചിരുന്നു. അതും വൈറലായിട്ടുണ്ട്.

Content Highlight: #Ishani #country #style #Fans #shocked #see #new #look

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup