---
title: "അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം"
english_title: "It's been 33 years since you've known each other"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2358/its-been-33-years-since-youve-known-each-other"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609baeea5774a_jayaram.jpg"
keywords: []
---

# അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം

> **Lead Summary:** മലയാളി പ്രേക്ഷക മനസ്സുകളില്‍ ഏറെ പ്രിയങ്കരനാണ് ജയറാം എന്ന താരം.ഒരുപാട് നല്ല കുടുംബ ചലച്ചിത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്‍റെ ആദ്യ സിനിമയായ അപരന്‍ പുറത്തിറങ്ങിയതിന്‍റെ 33 വാ‍ർഷികത്തിൽ കുറിപ്പുമായി ജയറാം എത്തിയിരിക്കുകയാണ്. 1988 മേയ് 12 നായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ പുറത്തിറങ്ങിയത്. മിമിക്രി രംഗത്തു നിന്നും ജയറാം സിനിമയിൽ അരങ്ങേറിയ ചിത്രവുമായിരുന്നു ഇത്. മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്.

## Article Content

മലയാളി പ്രേക്ഷക മനസ്സുകളില്‍ ഏറെ പ്രിയങ്കരനാണ് ജയറാം എന്ന താരം.ഒരുപാട് നല്ല കുടുംബ ചലച്ചിത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.ഇപ്പോഴിതാ തന്‍റെ ആദ്യ സിനിമയായ അപരന്‍ പുറത്തിറങ്ങിയതിന്‍റെ 33 വാ‍ർഷികത്തിൽ കുറിപ്പുമായി ജയറാം എത്തിയിരിക്കുകയാണ്. 1988 മേയ് 12 നായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ പുറത്തിറങ്ങിയത്. മിമിക്രി രംഗത്തു നിന്നും ജയറാം സിനിമയിൽ അരങ്ങേറിയ ചിത്രവുമായിരുന്നു ഇത്. മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്.

അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല, ഈ അവസരം നമുക്ക് നമ്മുടെ നാടിന്‍റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം ജയറാം ഫേസ്ബുക്കിലെഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. തന്‍റെ ചിത്രങ്ങളുടെ കൊളാഷും ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.അപരൻ സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാ‍‍ർവതി(അശ്വതി)യെ ആദ്യമായി പരിചയപ്പെട്ടത്. എന്നാൽ ആരേയും തങ്ങളുടെ പ്രണയം ഇരുവരും അറിയിച്ചില്ല. അടുത്ത സുഹൃത്തുക്കളോട് പോലും രഹസ്യമായി സൂക്ഷിച്ച പ്രണയം ഒടുവിൽ നടന്‍ ശ്രീനിവാസനാണ് കണ്ടുപിടിച്ചത്, അടുത്തിടെ ഒരു അഭിമുഖത്തിലാണ് ജയറാം ഇത് വെളിപ്പെടുത്തിയത്.

നാല് വർഷത്തെ പ്രണയത്തിന് ശേഷം 92ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കാളിദാസ്, മാളവിക എന്നിവരാണ് മക്കള്‍. കാളിദാസ് ഇതിനകം തെന്നിന്ത്യയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2358/its-been-33-years-since-youve-known-each-other)