---
title: "എനിക്ക് കൊവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല; വ്യാജവാർത്തകൾക്കെതിരെ  താരം "
english_title: "I have no covid and I am not in the hospital; The star against fake news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2357/i-have-no-covid-and-i-am-not-in-the-hospital-the-star-against-fake-news"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609b9f6a2fa69_mukesh khanna.jpg"
keywords: []
---

# എനിക്ക് കൊവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല; വ്യാജവാർത്തകൾക്കെതിരെ  താരം 

> **Lead Summary:** താൻ മരിച്ചെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

## Article Content

താൻ മരിച്ചെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ രാജ്യം മുഴുവൻ ആരാധകരെ നേടിയ അദ്ദേഹം മഹാഭാരത് പരമ്പരയിൽ ഭീഷ്മരായും അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടിവി പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളായ റൂഹി, തെഹൽക, രാജ, താക്കത്ത്, വീർ, ബ‍ർസാത്ത്, ഗ്യാങ്, മിഷൻ മുംബൈ, മണി ബാക്ക് ഗ്യാരണ്ടി തുടങ്ങി നിരവധി സിനിമകളിലും 63കാരനായ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

> “എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ ഏറെ ആരോഗ്യത്തോടെയും സുരക്ഷിതനായും ഇരിക്കുന്നു. എനിക്ക് കൊവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല, ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും ഇത്തരക്കാര്‍ക്ക് പിന്നിലെ ഉദ്ദേശമെന്തെന്നും എനിക്കറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. മനുഷ്യരുടെ വികാരങ്ങൾ കൊണ്ടാണ് അവർ കളിക്കുന്നത്. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ഇതിനകം ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഇപ്പോൾ ഞാൻ അറിയിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള ചികിത്സയെന്താണ്, ഇവരുടെ ഇത്തരം പ്രവർത്തികളെ ആര് ശിക്ഷിക്കും. കഴിഞ്ഞത് കഴിഞ്ഞു, ഇത് വളരെ കടന്നുപോയി, ഇത്തരം വ്യാജവാർത്തകള്‍ നിർത്തലാക്കപ്പെടേണ്ടതുണ്ട്”- മുകേഷ് ഖന്ന വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2357/i-have-no-covid-and-i-am-not-in-the-hospital-the-star-against-fake-news)