---
title: "#SindhuKrishnakum |  വിവാഹത്തിന് പിന്നാലെ ഡല്‍ഹി യാത്ര എന്തിനായിരുന്നു! വിശേഷങ്ങളുമായി സിന്ധു കൃഷ്ണകുമാര്‍"
english_title: "#trip #delhi #after #wedding #SindhuKrishnakumar #details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235456/trip-delhi-after-wedding-sindhukrishnakumar-details"
published_at: "2024-09-14T07:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e4ee2a95973_diya.jpg"
keywords: []
---

# #SindhuKrishnakum |  വിവാഹത്തിന് പിന്നാലെ ഡല്‍ഹി യാത്ര എന്തിനായിരുന്നു! വിശേഷങ്ങളുമായി സിന്ധു കൃഷ്ണകുമാര്‍

> **Lead Summary:** **[സെ**പ്റ്റംബര്‍ അഞ്ചിനായിരുന്നു താരപുത്രി ദിയ കൃഷ്ണയുടെയും കാമുകന്‍ അശ്വിന്‍ ഗണേശിന്റെയും വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള ദിയയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

## Article Content

**[സെ**പ്റ്റംബര്‍ അഞ്ചിനായിരുന്നു താരപുത്രി ദിയ കൃഷ്ണയുടെയും കാമുകന്‍ അശ്വിന്‍ ഗണേശിന്റെയും വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള ദിയയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന കല്യാണമായിരുന്നു ദിയയുടേതെന്നാണ് പൊതുവായ അഭിപ്രായം.ആഡംബരങ്ങളോ അമിത ആര്‍ഭാടമോ ഒന്നിലും കൊണ്ട് വരാതെ വളരെ ലളിതമായി ചടങ്ങുകള്‍ നടത്താന്‍ താരകുടുംബം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

താരവിവാഹങ്ങള്‍ കഴിഞ്ഞാല്‍ സാധാരണഗതിയിലുണ്ടാവുന്ന വിവാഹ റിസപ്ക്ഷനും ദിയയുടെ കാര്യത്തിലുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ വിവാഹ റിസപ്ഷനെ കുറിച്ച് പറഞ്ഞാണ് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ എത്തിയിരിക്കുന്നത്.

മകളുടെ വിവാഹത്തിന് ആരെയും ക്ഷണിക്കാന്‍ സാധിച്ചില്ലെന്ന് കൃഷ്ണ കുമാര്‍ മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കുകയാണെങ്കില്‍ ഒത്തിരി പേരുണ്ടാവും.

ഒരു സൈഡില്‍ നിന്ന് വിളിച്ച് തുടങ്ങിയാല്‍ ആരെയും ഒഴിവാക്കാനും സാധിക്കില്ല. ചിലരെ വിളിച്ച് ചിലരെ വിളിക്കാതിരിക്കാനും കഴിയില്ല. അതാണ് കല്യാണം ഇന്റിമേറ്റ് ചടങ്ങാക്കിയത്.

കേന്ദ്ര നേതാക്കള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നെങ്കിലും ആരും ദിയയുടെ വിവാഹത്തിനെത്തിയിരുന്നില്ല. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ വളരെ അത്യാവശ്യമുള്ള ചിലര്‍ക്ക് വേണ്ടി ഡല്‍ഹിയിലൊരു വിവാഹ റിസപ്ഷന്‍ ഒരുക്കിയിരിക്കുകയാണ് താരകുടുംബം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ദിയയ്ക്കും അശ്വിനുമൊപ്പം മാതാപിതാക്കളായ സിന്ധുവും കൃഷ്ണ കുമാറും മാത്രമേ പങ്കെടുത്തുള്ളു.അതേ സമയം ഈ പരിപാടിയ്ക്ക് വേണ്ടി താനുടുത്ത സാരിയും ദിയയുടെയും അശ്വിന്റെയും വിശേഷങ്ങളുമൊക്കെ സിന്ധു വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുകയാണ്.

ഇതിന് താഴെ കമന്റുകളുമായി ആരാധകരും എത്തി. സിന്ധു ആന്റിയുടെ മക്കള്‍ എല്ലാവരും സൂപ്പറാണ്. അതില്‍ അഹാനയെ ഒത്തിരി ഇഷ്ടമാണ്.

അഹാനയെ പോലെ ഒരു മകളൊക്കെ ജനിക്കാന്‍ സിന്ധു മാഡവും കൃഷ്ണകുമാര്‍ സാറും കഴിഞ്ഞ ജന്മത്തില്‍ എന്തൊക്കെയോ പുണ്യം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ എല്ലാ മക്കളും സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്.അവിടെയും ദിയയെയാണ് കൂടുതല്‍ പേരും കുറ്റം പറയുന്നത്. നാല് പെണ്‍മക്കളില്‍ ഏറ്റവും വ്യത്യസ്തമായി ചിന്തിക്കുകയും സ്വന്തം ഇഷ്ടത്തിന് ജീവിക്കുകയും ചെയ്യുന്ന ആളാണ് ഓസി എന്ന് വിളിക്കുന്ന ദിയ.

കല്യാണത്തിന്റെ കാര്യത്തില്‍ പോലും മറ്റൊരാളും ചെയ്യാത്ത രീതിയിലാണ് താരപുത്രി ചെയ്തത്. ദിയ ഒരിക്കലും വീട്ടിലുള്ളവര്‍ കൊടുക്കുന്ന സ്‌നേഹത്തിനു വില നല്‍കിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്.

അതേ സമയം ദിയ സുഹൃത്തുക്കള്‍ക്കും ആണ്‍സുഹൃത്തിനെയും സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യാനും തയ്യാറാണ്.

മുന്‍പ് ഏറ്റവുമധികം സന്തോഷത്തോട് മാത്രം കണ്ടിരുന്ന സിന്ധുവാന്റി വിഷമിച്ച് കണ്ടത് ദിയയുടെ വിവാഹത്തിനും അനുബന്ധ ചടങ്ങുകളില്‍ പങ്കെടുത്തപ്പോഴുമാണ്.

വീഡിയോസ് കാണുമ്പോള്‍ ദിയയും ഇതൊക്കെ മനസിലാക്കാമെന്നാണ് കമന്റിലൂടെ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയുമൊപ്പം സന്തുഷ്ടയാണെന്ന് തെളിയിക്കുകയാണ് ദിയ.

ഇത്തരം വിമര്‍ശനങ്ങളോട് താരപുത്രിയുടെ പ്രതികരണവും സന്തോഷത്തോടെ ജീവിച്ച് കാണിച്ചാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/235456/trip-delhi-after-wedding-sindhukrishnakumar-details)