---
title: "#attack |  കോഴിക്കോട് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം, അന്വേഷണം"
english_title: "#Gangster #attack #film #sets #Karapparambil #Kozhikode."
publisher: "moviemax.in"
canonical_url: "https://moviemax.in/news/235317/gangster-attack-film-sets-karapparambil-kozhikode"
published_at: "2024-09-13T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e403e5dbcd6_film.jpg"
keywords: []
---

# #attack |  കോഴിക്കോട് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം, അന്വേഷണം

> **Lead Summary:** കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രൊഡക്ഷൻ മാനേജരായ ജിബു ടിടിയെയാണ് അഞ്ചംഗസംഘം മർദ്ദിച്ചതെന്ന് സെറ്റിലുണ്ടായവർ പറയുന്നു.

## Article Content

കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രൊഡക്ഷൻ മാനേജരായ ജിബു ടിടിയെയാണ് അഞ്ചംഗസംഘം മർദ്ദിച്ചതെന്ന് സെറ്റിലുണ്ടായവർ പറയുന്നു.

കോഴിക്കോട് മലാപ്പറമ്പ് ഇഖ്‌റ ഹോസ്പിറ്റലിന് എത്തിവശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഷെയ്ൻ നിഗം ചിത്രമായ ഹാലിൻ്റെ ചിത്രീകരണം നടന്നിരുന്നത്.

ഇവിടെക്കാണ് അഞ്ചംഗ സംഘം എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി സെറ്റിലേക്ക് ഒരു വാഹനം വാടകയ്ക്ക് എടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

പ്രൊഡക്ഷൻ മാനേജരെ സംഘം റോഡിലേക്ക് വലിച്ചുകൊണ്ടുപോയെന്നും ലോഹ വള ഉപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയും പിന്നീട് കൈവശമുള്ള കത്തി ഉപയോഗിച്ച് ഇടതുമുട്ടിന് താഴെ കോറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/235317/gangster-attack-film-sets-karapparambil-kozhikode)