---
title: "'ഗില്ലി' താരം നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു"
english_title: "'Gilly' star actor Maran Kovid has died due to infection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2353/gilly-star-actor-maran-kovid-has-died-due-to-infection"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609b76305dcc6_maaran.jpg"
keywords: []
---

# 'ഗില്ലി' താരം നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

> **Lead Summary:** ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയാമ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. തുടരെ തുടരെയായി നിരവധി മരണങ്ങളാണ് തമിഴ് സിനിമമേഖലയിൽ അടുത്തിടെയായി നടന്നത്.

## Article Content

ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയാമ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. തുടരെ തുടരെയായി നിരവധി മരണങ്ങളാണ് തമിഴ് സിനിമമേഖലയിൽ അടുത്തിടെയായി നടന്നത്.

ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ് മാരൻ. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളിൽ വിജയ്‍യുടെ ഉറ്റ സുഹൃത്തായാണ് മാരൻ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളിൽ മാരൻ കാഴ്ചവെച്ചിരുന്നത്. ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകള്‍. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി തമിഴ് സിനിമാ താരങ്ങളും അണിയറപ്രവർത്തകരും ഈ വിയോഗത്തിൽ സോഷ്യൽമീഡിയയിലും മറ്റും ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/2353/gilly-star-actor-maran-kovid-has-died-due-to-infection)