---
title: "ദളപതി 65;  ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് വിജയ്"
english_title: "dhalapathi 65; Vijay wants work suspended"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2352/dhalapathi-65-vijay-wants-work-suspended"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609b731a362cb_dhalapathi.jpg"
keywords: []
---

# ദളപതി 65;  ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് വിജയ്

> **Lead Summary:** മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ പൂജ ഹെജ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ദളപതി 65 എന്നാണ് താത്കാലികമായി ചിത്രത്തിന് പേര് നല്‍കിയിരിയ്ക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ജോര്‍ജ്ജിയയില്‍ വച്ച് വിജയകരമായി പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ട ഷൂട്ടിങ് ജൂണില്‍ ചെന്നൈയില്‍ ആരംഭിയ്ക്കും എന്നായിരുന്നു ഔദ്യോഗിക വിവരം.

## Article Content

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ പൂജ ഹെജ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ദളപതി 65 എന്നാണ് താത്കാലികമായി ചിത്രത്തിന് പേര് നല്‍കിയിരിയ്ക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ജോര്‍ജ്ജിയയില്‍ വച്ച് വിജയകരമായി പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ട ഷൂട്ടിങ് ജൂണില്‍ ചെന്നൈയില്‍ ആരംഭിയ്ക്കും എന്നായിരുന്നു ഔദ്യോഗിക വിവരം.

ആ ഷൂട്ടിങ് വൈകിയേക്കും. അടുത്ത ഘട്ട ഷൂട്ടിങ് പൂര്‍ണമായും ചെന്നൈയില്‍ വച്ച് തന്നെയാണ് ചിത്രീകരിയ്ക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന് വേണ്ടി ഒരു ഷോപ്പിങ് മാളിന്റെ ഗംഭീര സെറ്റിടുന്നതായ വാര്‍ത്തകളും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ സെറ്റ് ഇടുന്നതിന്റെ ജോലികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.

പൂജ ഹെജ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ഗണത്തിലാണെന്നാണ് അറിയുന്നത്. ഭീമമായ തുകയാണ് സിനിമയ്ക്ക് വേണ്ടി സണ്‍ പിക്‌ചേഴ്‌സ് മുടക്കുന്നതത്രെ.

കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിജയ് സെറ്റിന്റെ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം പിന്നീട് സെറ്റിന്റെ ജോലികള്‍ ആരംഭിയ്ക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ തീരുമാനം. പെട്ടെന്ന് ജോലികള്‍ നിര്‍ത്തിയത് കാരണം അടുത്ത ഘട്ട ഷൂട്ടിങ് വൈകുമോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2352/dhalapathi-65-vijay-wants-work-suspended)