---
title: "#ponnammababu | 'ദിലീപ് ചെയ്തിട്ടുള്ള പലതും എനിക്കറിയാം, പക്ഷെ അതൊന്നും പുറത്ത് പറയില്ല!'; പൊന്നമ്മ ബാബു"
english_title: "#I #know #lot #things #Dileep #has #done #but he #won't #say #anything #PonnammaBabu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235160/i-know-lot-things-dileep-has-done-but-he-wont-say-anything-ponnammababu"
published_at: "2024-09-12T20:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2fe6f6fb12_ponnamma.jpg"
keywords: []
---

# #ponnammababu | 'ദിലീപ് ചെയ്തിട്ടുള്ള പലതും എനിക്കറിയാം, പക്ഷെ അതൊന്നും പുറത്ത് പറയില്ല!'; പൊന്നമ്മ ബാബു

> **Lead Summary:** **മല**യാളികളുടെ പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. കൈനിറയെ സിനിമകളുമായി സജീവമായി നില്‍ക്കുകയാണ് നടിയിപ്പോഴും. അതേ സമയം തന്റെ ഓണക്കാലത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് നടിയിപ്പോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും ദിലീപിനെ കുറിച്ചുമാണ് പൊന്നമ്മ സംസാരിച്ചത്. 

## Article Content

**മല**യാളികളുടെ പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. കൈനിറയെ സിനിമകളുമായി സജീവമായി നില്‍ക്കുകയാണ് നടിയിപ്പോഴും. അതേ സമയം തന്റെ ഓണക്കാലത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് നടിയിപ്പോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും ദിലീപിനെ കുറിച്ചുമാണ് പൊന്നമ്മ സംസാരിച്ചത്. 

ഒത്തിരി സഹായങ്ങള്‍ ചെയ്യുന്ന ദിലീപിന്റെ ക്വാളിറ്റിയാണ് തനിക്കേറ്റവും ഇഷ്ടമെന്ന് പറഞ്ഞ നടി മമ്മൂട്ടിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ ബാബു. 

താനെപ്പോഴും പോസിറ്റീവായിട്ടിരിക്കുന്ന ആളാണെന്നാണ് പൊന്നമ്മ പറയുന്നത്. മക്കളുടെ കൂടെ സന്തോഷത്തോടെ ഇരിക്കുന്നു. പിന്നെ എന്തിനാണ് സങ്കടപ്പെടുന്നതെന്ന് പൊന്നമ്മ ചോദിക്കുന്നു. ഞാന്‍ നല്ലോണം പ്രാര്‍ഥിക്കുന്ന ആളാണ്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. 

ഓണത്തിനെ കുറിച്ച് ഒരുപാട് ഓര്‍മ്മകളുണ്ട്. സിനിമയുടെ ലൊക്കേഷനിലാണെങ്കില്‍ മമ്മൂക്കയൊക്കെ ഭക്ഷണം വിളമ്പി തരും. എല്ലാവരും ഒരുമിച്ചിരുന്നാണ് ഓണം ആഘോഷിക്കുന്നതും സദ്യ കഴിയ്ക്കുന്നതുമൊക്കെ. അന്ന് കാരവനൊന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും ഊണൊക്കെ കഴിച്ച് വളരെ രസകരമായി സംസാരിച്ച് ഇരിക്കുകയായിരുന്നു.

മമ്മൂക്കയുടെ സെറ്റില്‍ എന്തായാലും ഒരു ബിരിയാണി ഉറപ്പാണ്. ലാലേട്ടനൊപ്പം പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പരിപാടിയ്ക്ക് പോകുമ്പോഴാണ് കൂടുതലായിട്ടും കാണാറുള്ളത്. മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി ഇവരുടെയൊക്കെ കൂടെ ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മോഹന്‍ലാലിനൊപ്പം കുറവാണെന്ന് നടി പറയുന്നു. 

ഇതിനിടെ നടന്‍ ദിലീപിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണ് പൊന്നമ്മ ബാബു. 'ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണ്. എന്ന് കരുതി പുള്ളിയത് പരസ്യമായി പറഞ്ഞോണ്ട് നടക്കാറില്ല. ഒത്തിരിയാളുകള്‍ക്ക് വീട് വെച്ച് കൊടുക്കുകയും ധനസഹായം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ കെട്ടിച്ചിട്ടുണ്ട്. 

അങ്ങനെ കുറേ സഹായങ്ങള്‍ ദിലീപ് ചെയ്തിട്ടുള്ളത് എനിക്കറിയാം. അതൊന്നും പുറത്ത് പറയാറില്ല. അത് മമ്മൂക്കയായാലും ലാലേട്ടനായാലും പറയില്ല. ആ ക്വാളിറ്റി എനിക്കിഷ്ടമാണ്. ചില ആളുകള്‍ ചെയ്യുന്നതൊക്കെ നാലുപേരെ കാണിക്കുന്നതിന് വേണ്ടിയാണ്. നമ്മള്‍ എന്ത് ചെയ്താലും അത് മറ്റുള്ളവരെ അറിയിക്കുന്നത് എന്തിനാണ്. 

ഞാനൊരു ചാനലില്‍ പരിപാടിയ്ക്ക് പോയി. അവിടെ ഒരു അമ്മ മകളെ വീല്‍ചെയറിലിരുത്തി വന്നു. അവര്‍ക്ക് വീടില്ലെന്നും സഹായം വേണമെന്നും പത്രത്തിലൂടെ അറിഞ്ഞിട്ട് ദിലീപ് അവര്‍ക്ക് വീടുണ്ടാക്കി കൊടുത്തിരുന്നു.

അതും ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടെ വെച്ച് ആ കൊച്ച് പറയുന്നത് കേട്ട് ഞാന്‍ അന്തം വിട്ടിരിക്കുകയായിരുന്നു. നമ്മള്‍ക്കൊന്നും ആ ചെയ്ത് കൊടുത്തത് അറിയില്ലായിരുന്നു.' 

ദിലീപിന് ശേഷം മമ്മൂട്ടിയെ കുറിച്ചും നടി പറഞ്ഞു. 'മമ്മൂക്കയുടെ ഡ്രസ്സിങ് സെന്‍സാണ് എനിക്കേറ്റവും ഇഷ്ടം. കഥാപാത്രമായി വരുമ്പോള്‍ വേറെ ആളാണെങ്കില്‍ അല്ലാത്തപ്പോള്‍ വേറൊരു രീതിയാണ്. കുടുംബവുമായി വളരെ അറ്റാച്ചഡ് ആയിട്ടുള്ള ആളാണ്.

അത്രയും കെയര്‍ ചെയ്ത് നോക്കുന്ന ആളുകള്‍ കുറവാണ്. എല്ലാ തരത്തിലും റോള്‍ മോഡലായി കാണാന്‍ പറ്റുന്ന ഒരാളാണ് മമ്മൂക്ക. ഈ പ്രായത്തിലും സ്റ്റൈലിന്റെ കാര്യത്തില്‍ യുവാക്കളെ പോലും അദ്ദേഹം പിന്തള്ളും. വസ്ത്രം മാത്രമല്ല ഷൂ, വാച്ച് എല്ലാം സ്റ്റൈലായിരിക്കും.' 

### Related Links & Sources
- [Original Story Source](https://moviemax.in/news/235160/i-know-lot-things-dileep-has-done-but-he-wont-say-anything-ponnammababu)