---
title: "#Diyakrishna | 'കഴിഞ്ഞ വർഷം തന്നെ വിവാഹിതരായി.. എല്ലാവരെയും അറിയിച്ച്  നടത്തിയത് ഇപ്പോഴാണെന്ന് മാത്രം..';രഹസ്യം പങ്കിട്ട് ദിയ!"
english_title: "#got #married #last #year #only #now #everyone #informed #She #shared #secret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235156/got-married-last-year-only-now-everyone-informed-she-shared-secret"
published_at: "2024-09-12T19:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2faa015ef4_diuaa.jpg"
keywords: []
---

# #Diyakrishna | 'കഴിഞ്ഞ വർഷം തന്നെ വിവാഹിതരായി.. എല്ലാവരെയും അറിയിച്ച്  നടത്തിയത് ഇപ്പോഴാണെന്ന് മാത്രം..';രഹസ്യം പങ്കിട്ട് ദിയ!

> **Lead Summary:** **[ചി**ങ്ങമാസം പിറന്നാൽ പിന്നെയങ്ങോട്ട് കുറച്ചുനാൾ കല്യാണക്കാലമാണ് കേരളത്തിൽ. വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നത് ചിങ്ങത്തിലാണ്.

## Article Content

**[ചി**ങ്ങമാസം പിറന്നാൽ പിന്നെയങ്ങോട്ട് കുറച്ചുനാൾ കല്യാണക്കാലമാണ് കേരളത്തിൽ. വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നത് ചിങ്ങത്തിലാണ്.

ചിങ്ങം പിറക്കുന്നതിന് വേണ്ടിയാണ് ദിയ കൃഷ്ണയും കാത്തിരുന്നത്. അതുകൊണ്ടാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇരുവരും ആഘോഷപൂർവം വിവാഹിതരായി.

രണ്ട് വർഷത്തോളമായി സുഹൃത്തായ അശ്വിൻ ​ഗണേഷുമായി ദിയ കൃഷ്ണ പ്രണയത്തിലായിരുന്നു.സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിൻ സിനിമാ സ്റ്റൈലിൽ ആഢംബര ​ഹോട്ടലിൽ വെച്ച് ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

അന്ന് മുതൽ ഇരുവരുടെയും ആരാധകർ കാത്തിരിക്കുകയായിരുന്നു വിവാ​ഹം കാണാൻ. അങ്ങനെ അതും ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് നടന്നു.

അധികം പേരെയൊന്നും വിളിച്ച് കൂട്ടാതെ ഒരു ഇന്റിമേറ്റ് വെഡ്ഡിങായിരുന്നു ദിയയും അശ്വിനും ഒരുക്കിയിരുന്നത്.മകൾ തന്നെയാണ് അവളുടെ വിവാഹ ചടങ്ങുകൾക്കുള്ള എല്ലാ കാര്യങ്ങളും ചെയ്തതെന്ന് അടുത്തിടെ നടൻ കൃഷ്ണകുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിൽ അധികം ആർഭാടം ഏതുമില്ലാതെയാണ് ദിയ കൃഷ്ണയുടെ താലികെട്ടൽ ചടങ്ങ് നടത്തിയത്. പണ്ട് മുതലേ തനിക്ക് സിമ്പിൾ വിവാഹമായിരുന്നു ആഗ്രഹമെന്ന് ദിയയും വിവാഹശേഷം പറഞ്ഞിരുന്നു.

പൊതുവെ സെലിബ്രിറ്റി കിഡ്സിന്റെ വിവാഹം കഴിഞ്ഞാൽ പരിചയക്കാർക്കും സുഹൃത്തുക്കൾക്കുമെല്ലാമായി പലയിടങ്ങളിലായി വിവാഹസൽക്കാരം നടത്താറുണ്ട്. ദിയയുടെ വിവാ​ഹത്തിന് അതും ഉണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഡൽഹിയിലെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായി ഒരു ചെറിയ ഡിന്നർ റിസപ്ഷൻ നടത്തി. രാജ്യ തലസ്ഥാനത്ത് തന്നെയായിരുന്നു റിസപ്ഷൻ.

കേന്ദ്രമന്ത്രിമാർക്ക് ഉൾപ്പെടെയാണ് കൃഷ്ണകുമാർ മകളുടെ വിവാഹത്തിന് ക്ഷണം നൽകിയിരുന്നത്. സിനിമാക്കാലം മുതലേ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി കൃഷ്ണകുമാറിനും കുടുംബത്തിനും വളരെ അടുത്ത ബന്ധമാണുള്ളത്.

അതിനാൽ‌ സുരേഷ് ​ഗോപി വന്നില്ലെങ്കിലും അതിന് പകരമായി ഭാര്യ രാധിക ചടങ്ങില്ലെല്ലാം പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ദിയയുടെ സോഷ്യൽമീഡിയ പേജ് മുഴുവൻ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ഫോട്ടോകളുമാണ് നിറയുന്നത്.

ഇപ്പോഴിതാ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു സ്ക്രീട്ട് ആദ്യമായി ആരാധകർക്ക് മുമ്പിൽ ദിയ പൊട്ടിച്ചു. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോ ദിയ പങ്കിട്ടു.‍

ഞങ്ങളുെട ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു.

ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വ​ഹിക്കാൻ ഭാ​ഗ്യം ലഭിച്ചവർ.

ഇതൊരു ഒന്ന് ഒന്നൊര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. ഇനി യൂത്തിനിടയിൽ ഇതൊരു ട്രെന്റായി മാറാൻ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്. വളരെ സിംപിൾ ലുക്കിലാണ് ഇരുവരും സീക്രട്ട് വെഡ്ഡി​ങിന് എത്തിയത്.

താലികെട്ടുന്നതിന് പകരം മം​ഗളസൂത്ര ദിയയെ അണിയിക്കുകയാണ് അശ്വിൻ ചെയ്തത്.അതേസമയം വീഡിയോ വൈറലായതോടെ ദിയയുടെ പഴയൊരു ബാം​ഗ്ലൂർ വ്ലോ​ഗിൽ ദിയ മം​ഗളസൂത്ര ധരിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും കമന്റുകളുണ്ട്.

രഹസ്യ വിവാഹം കഴിഞ്ഞതിന്റെ ബലത്തിലാകും ഇരുവരും ​ദുബായിലേക്ക് അടക്കം കപ്പിൾ‌ ട്രിപ്പ് നടത്തിയതെന്നും ആരാധകർ കുറിച്ചു.

പൊതുവെ ബോളിവുഡിലാണ് ഇത്തരം ട്രെന്റ് കാണാറുള്ളത്. രഹസ്യമായി ആദ്യം വിവാഹം ചെയ്യും ശേഷം സാഹചര്യമൊത്ത് വരുമ്പോൾ എല്ലാവർക്കുമായി ഒരു ഓഫീഷ്യൽ ചടങ്ങും നടത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/235156/got-married-last-year-only-now-everyone-informed-she-shared-secret)