---
title: "മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം, അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തി; മീര വാസുദേവ്"
english_title: "Lip lock scene with Milind, threatened by his fans; Meera Vasudev"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23514/lip-lock-scene-with-milind-threatened-by-his-fans-meera-vasudev"
published_at: "2022-01-30T21:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6b26b58b2e_meera.jpg"
keywords: []
---

# മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം, അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തി; മീര വാസുദേവ്

> **Lead Summary:** **അ**ന്യഭാഷാ നടിയാണെങ്കിലും തന്മാത്രയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെയും സ്വന്തമാണ് മീര.

## Article Content

**അ**ന്യഭാഷാ നടിയാണെങ്കിലും തന്മാത്രയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെയും സ്വന്തമാണ് മീര.

റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമന്‍ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

**മീരയുടെ വാക്കുകള്‍ : **

* 'റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. എന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. *

*കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു'.*

### Related Links & Sources
- [Original Story Source](https://moviemax.in/news/23514/lip-lock-scene-with-milind-threatened-by-his-fans-meera-vasudev)